World

പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി; ഇന്ത്യന്‍ ബേബി എന്ന് പേരിട്ട് യുഎസ് പോലിസ്‌

പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി; ഇന്ത്യന്‍ ബേബി എന്ന് പേരിട്ട് യുഎസ് പോലിസ്‌
X

വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ വീഡിയോ പോലിസ് പുറത്തുവിട്ടു. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായിരുന്നു വീഡിയോ പോലിസ് പുറത്തുവിട്ടത്ത്. മരക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടയാള്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുന്നത്. കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ പൊക്കിള്‍കൊടി മുറിച്ചുമാറ്റിയിട്ടുണ്ടായിരുന്നില്ല.

കുട്ടിയുടെ പൊക്കിള്‍ കൊടി ഉടന്‍തന്നെ മുറിച്ചുമാറ്റി തുണിയില്‍ പൊതിഞ്ഞു. പ്ലാസ്റ്റിക് കവര്‍ കീറിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് ഇപ്പോള്‍ അധികൃതരുടെ കൈയില്‍ സുരക്ഷിതമാണന്ന് പോലിസ് അറിയിച്ചു. കുഞ്ഞിന്ന് 'ബേബി ഇന്ത്യ' എന്നാണ് പോലിസ് പേരിട്ടിരിക്കുന്നത്. കുട്ടിക്ക് പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തു. കുഞ്ഞിനെ ദത്തെടുക്കാന്‍ നിരവധി പേരാണ് പോലിസിനെ സമീപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it