World

കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച; ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി രാജിവച്ചു

പ്രധാനമന്ത്രി ജസീന്ത ആന്‍ഡേണിന് അദ്ദേഹം രാജിക്കത്ത് നല്‍കി. മന്ത്രിയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി, ക്രിസ് ഹിപ്കിന്‍സിനെ പുതിയ ആരോഗ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു.

കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച; ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി രാജിവച്ചു
X

ന്യൂസിലാന്‍ഡ്: കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചവരുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവച്ചു. പ്രധാനമന്ത്രി ജസീന്ത ആന്‍ഡേണിന് അദ്ദേഹം രാജിക്കത്ത് നല്‍കി. മന്ത്രിയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി, ക്രിസ് ഹിപ്കിന്‍സിനെ പുതിയ ആരോഗ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. ആരോഗ്യമന്ത്രി സ്ഥാനത്തിരിക്കെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ ഡേവിഡ് ക്ലാര്‍ക്ക് കര്‍ശനമായി പാലിക്കേണ്ട ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ പോലും ലംഘിച്ചെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ലോക്ക് ഡൗണ്‍ നിലനില്‍ക്കെ ചട്ടങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് കുടുംബത്തിനൊപ്പം ബീച്ചില്‍ ഉല്ലാസയാത്ര നടത്തിയത് ന്യൂസിലാന്‍ഡില്‍ വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെട്ട് 2,000ലേറെപ്പേര്‍ ഒപ്പിട്ട പരാതി പ്രധാനമന്ത്രിക്ക് ലഭിക്കുകയും ചെയ്തിരുന്നു. താന്‍ സ്ഥാനത്ത് തുടരുന്നത് കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാവുമെന്ന് കരുതിയാണ് രാജിയെന്ന് ക്ലാര്‍ക്ക് പ്രതികരിച്ചു.

കൊവിഡ് പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രി തന്നെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പ്പറത്തിയതാണ് രാജ്യത്തെ ഞെട്ടിച്ചത്. അദ്ദേഹം നേരത്തെ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ചുമതലയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് ന്യൂസിലന്‍ഡിനെ കൊവിഡ് മുക്തരാജ്യമായി പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it