World

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 170 പേരെ കാണാതായി

ലിബിയയിലും മൊറോക്കോയിലുമായുണ്ടായ രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിലാണ് ആളുകളെ കാണാതായിരിക്കുന്നത്. ലിബിയയില്‍നിന്നും പുറപ്പെട്ട ബോട്ടില്‍ 120 പേരാണുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ ലിബിയന്‍ തീരത്തുനിന്ന് 50 മൈല്‍ അകലെവച്ച് ഹെലികോപ്റ്റര്‍ മാര്‍ഗത്തിലൂടെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തി.

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 170 പേരെ കാണാതായി
X

റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങി 170 പേരെ കാണാതായി. ലിബിയയിലും മൊറോക്കോയിലുമായുണ്ടായ രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിലാണ് ആളുകളെ കാണാതായിരിക്കുന്നത്. ലിബിയയില്‍നിന്നും പുറപ്പെട്ട ബോട്ടില്‍ 120 പേരാണുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ ലിബിയന്‍ തീരത്തുനിന്ന് 50 മൈല്‍ അകലെവച്ച് ഹെലികോപ്റ്റര്‍ മാര്‍ഗത്തിലൂടെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തി.

മൊറോക്കിയില്‍നിന്നുള്ള ബോട്ടില്‍ 53 പേരാണുണ്ടായിരുന്നത്. ഇത്രയും ആളുകളെ മരണത്തിലേക്ക് തള്ളിവിടരുതെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ തയ്യാറാവണമെന്നും യുഎന്‍ റെഫ്യൂജി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്റി ആവശ്യപ്പെട്ടു. കാണാതായവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. മോശം കാലാവസ്ഥയാണ് ബോട്ടുകള്‍ മുങ്ങാന്‍ കാരണമെന്നാണ് വിവരം.

ബോട്ട് യാത്ര തുടങ്ങി 10 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അന്തരീക്ഷം ഇരുളുകയും ബോട്ട് മുങ്ങുകയുമായിരുന്നുവെന്ന് രക്ഷപെട്ടവര്‍ പ്രതികരിച്ചു. പലരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. താന്‍ രക്ഷപ്പെട്ടെന്നും മറ്റുള്ളവരെല്ലാം മരണപ്പെട്ടുവെന്നുമാണ് ഒരാള്‍ വീട്ടിലേക്ക് വിളിച്ച് അറിയിച്ചതെന്ന് ഇറ്റാലിയന്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it