World

കൊവിഡ് -19; സഹായ ഹസ്തവുമായി കായിക താരങ്ങള്‍

ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി, കോച്ച് പെപ്പ് ഗ്വാര്‍ഡിയോള, ടെന്നിസ് താരം റോജര്‍ ഫെഡറര്‍ എന്നിവര്‍് കോടികളാണ് കൊവിഡ് ബാധിതര്‍ക്കായി നല്‍കുന്നത്.

കൊവിഡ് -19; സഹായ ഹസ്തവുമായി കായിക താരങ്ങള്‍
X

ലണ്ടന്‍: കൊവിഡ് -19ന്റെ ആഘാതത്തില്‍ നില്‍ക്കുന്ന ലോകരാജ്യങ്ങള്‍ക്ക് കൈതാങ്ങായി കായിക താരങ്ങളും. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി, കോച്ച് പെപ്പ് ഗ്വാര്‍ഡിയോള, ടെന്നിസ് താരം റോജര്‍ ഫെഡറര്‍ എന്നിവര്‍് കോടികളാണ് കൊവിഡ് ബാധിതര്‍ക്കായി നല്‍കുന്നത്.

ബാഴ്‌സലോണയിലെ ഹോസ്പിറ്റലിനും അര്‍ജന്റീനയിലെ മെഡിക്കല്‍ സെന്ററിനും കൂടി അഞ്ച് കോടി യൂറോയാണ് മെസ്സി നല്‍കിയത്. സ്‌പെയിനില്‍ ജനിച്ച കോച്ച് പെപ്പ് ഗ്വാര്‍ഡിയോള സ്‌പെയിനിനായി ഒരു മില്ല്യണ്‍ യൂറോയാണ് നല്‍കിയത്. നേരത്തെ പോര്‍ച്ചുഗ്രീസ് താരം റൊണാള്‍ഡോയും രാജ്യത്തെ കൊവിഡ് ബാധിതര്‍ക്കായി ഒരു മില്ല്യണ്‍ യൂറോ നല്‍കിയിരുന്നു. റോജര്‍ ഫെഡറര്‍ രാജ്യത്തിനായി ഒരു മില്ല്യണ്‍ നല്‍കുമെന്നും ഇന്ന് അറിയിച്ചു. കൂടാതെ ക്ലബ്ബുകളുടെ സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് എല്ലാ താരങ്ങളും തങ്ങളുടെ വേതനത്തില്‍ ഇളവ് വരുത്താനും അനുവാദം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it