World

'പാകിസ്താന്‍ വിട്ട് ഇന്ത്യയിലേക്ക് പോവൂ'; ഇമ്രാന്‍ ഖാനോട് നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്

പാകിസ്താന്‍ വിട്ട് ഇന്ത്യയിലേക്ക് പോവൂ; ഇമ്രാന്‍ ഖാനോട് നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്
X

ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പിഎംഎല്‍എന്‍ നേതാവുമായ മറിയം നവാസ് രംഗത്ത്. ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ വിട്ട് ഇന്ത്യയിലേക്ക് കുടിയേറണമെന്നായിരുന്നു മറിയം നവാസിന്റെ ആവശ്യം. ദേശീയ പ്രസംഗത്തില്‍ ഇന്ത്യയെയും ഇന്ത്യന്‍ ഭരണസംവിധാനത്തെയും പ്രശംസിച്ച് ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയാണ് മറിയം നവാസിനെ ചൊടിപ്പിച്ചത്.

അത്രത്തോളം ഇഷ്ടമാണെങ്കില്‍ പാകിസ്താനിലെ ജീവിതം ഉപേക്ഷിച്ച് ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലേക്ക് കുടിയേണം. അധികാരഭ്രാന്ത് പിടിച്ച ഖാനോട് മറ്റാരുമല്ല സ്വന്തം പാര്‍ട്ടിയാണ് തന്നെ പുറത്താക്കിയതെന്ന് ആരെങ്കിലും മനസ്സിലാക്കി കൊടുക്കണമെന്ന് മറിയം ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ 27 പ്രധാനമന്ത്രിമാര്‍ക്കെതിരേ അവിശ്വാസ പ്രമേയങ്ങള്‍ വന്നിട്ടുണ്ട്. വാജ്‌പേയ് ഒരു വോട്ടിന് പരാജയപ്പെട്ട് വീട്ടിലേക്കാണ് പോയത്. നിങ്ങളെപ്പോലെ രാജ്യത്തെയും ഭരണഘടനയെയും ബന്ദികളാക്കിയില്ല- മറിയം കൂട്ടിച്ചേര്‍ത്തു.

റഷ്യ- യുക്രെയ്ന്‍ പോരാട്ടത്തില്‍ റഷ്യയോടുളള നിലപാട് എന്താവണമെന്ന് ഇന്ത്യയോട് പറയാന്‍ ഒരു യൂറോപ്യന്‍ അംബാസിഡര്‍മാര്‍ക്കും ധൈര്യമില്ലെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് പറഞ്ഞത്. ഇന്ത്യയും ഇവിടുത്തെ ജനങ്ങളും വളരെയധികം ആത്മാഭിമാനമുളളവരാണെന്നും ഇന്ത്യയുടെ വിദേശനയം നിയന്ത്രിക്കാന്‍ ലോകത്തിലെ ഒരു വന്‍ ശക്തിക്കും ഇന്ത്യയെ വിലയ്‌ക്കെടുക്കാന്‍ ധൈര്യമില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ വിദേശശക്തികള്‍ ശ്രമിക്കുന്നതായി അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ച് ഇമ്രാന്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it