World

അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ നാലുമരണം; അഞ്ചുപേര്‍ക്ക് പരിക്ക്

അമേരിക്കന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 6.30നായിരുന്നു സംഭവം. ബാറിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ അക്രമി അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ പ്രകോപനമില്ലാതെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം.

അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ നാലുമരണം; അഞ്ചുപേര്‍ക്ക് പരിക്ക്
X

കന്‍സാസ്: അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍ ബാറിലുണ്ടായ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലോക്കല്‍ പോലിസിലെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 6.30നായിരുന്നു സംഭവം. ബാറിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ അക്രമി അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ പ്രകോപനമില്ലാതെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിനുശേഷം പ്രതി ഓടിരക്ഷപ്പെട്ടു. അക്രമി വെടിവയ്ക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. പ്രതിയെ ഇതുവരെയായും പിടികൂടാനായിട്ടില്ലെന്നും പോലിസ് അറിയിച്ചു.

ആക്രമണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നകാര്യം വ്യക്തമല്ലെന്ന് പോലിസ് വക്താവ് തോമസ് ടോമാസിക് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പോലിസ് ഇതുവരെയായും പുറത്തുവിട്ടിട്ടില്ല. അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ ഇത്തരത്തിലുള്ള 40 ലധികം വെടിവയ്പ്പുകളാണുണ്ടായിട്ടുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ തോക്കുവില്‍പ്പനക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാള്‍മാര്‍ട്ട്, ആക്രമണശൈലിയിലുള്ള ആയുധങ്ങളിലും കൈത്തോക്കുകളിലും ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞമാസം അറിയിച്ചിരുന്നു. എന്നാല്‍, അമേരിക്കയുടെ തോക്ക് ലോബിയായ നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ ഇതിനെതിരേ രംഗത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it