World

വെനസ്വേലയില്‍ നീതിയും സമാധാനവും ഉറപ്പാക്കണം: മാര്‍പാപ്പ

വെനസ്വേലയില്‍ നീതിയും സമാധാനവും ഉറപ്പാക്കണം: മാര്‍പാപ്പ
X

വത്തിക്കാന്‍ സിറ്റി: വെനസ്വേലയിലെ യുഎസ് ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണം. വെനസ്വേലന്‍ ജനതയുടെ നന്മ വിജയിക്കണം, വെനസ്വേല സ്വതന്ത്രമായി തുടരണമെന്നും മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മാര്‍പാപ്പ വെനസ്വേലയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

'നാം അക്രമത്തെ മറികടക്കണം. നീതിയും സമാധാനവും പിന്തുടരണം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കണം. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കണം. ഓരോ വ്യക്തിയുടേയും മനുഷ്യാവകാശങ്ങളേയും പൗരാവകാശങ്ങളേയും ബഹുമാനിക്കണം. സമാധാനം കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ബുദ്ധിമുട്ടുള്ള സാമ്പത്തിക സാഹചര്യങ്ങളില്‍ കഷ്ടപ്പെടുന്ന ദരിദ്രര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. എല്ലാറ്റിനുമുപരിയായി വെനസ്വേലയിലെ ജനതയുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കണം. എല്ലാവരുടേയും പ്രാര്‍ഥനകളില്‍ വെനസ്വേലയിലെ ജനങ്ങളേയും ഉള്‍പ്പെടുത്തണം'- മാര്‍പാപ്പ പറഞ്ഞു.

Next Story

RELATED STORIES

Share it