റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം: ഇന്ത്യയുടെ നിലപാട് 'ദൃഢതയില്ലാത്തതെന്ന്' ബൈഡന്‍
അമേരിക്കന്‍ സഖ്യകക്ഷികളില്‍ ഇത്തരത്തില്‍ നിലപാട് എടുക്കുന്നത് ഇന്ത്യയാണെന്ന് ബൈഡന്‍ പറയുന്നു. ഉപരോധങ്ങളക്കം ഏര്‍പ്പെടുത്തി റഷ്യക്കും പ്രസിഡന്റ് വഌദിമിര്‍ പുതിനുമെതിരെ ഒരുമിച്ച് നിന്നതിന് നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യയിലെ പ്രധാന പങ്കാളികള്‍ തുടങ്ങിയ സഖ്യകക്ഷികളെ ബൈഡന്‍ അഭിനന്ദിച്ചു.

വാഷിങ്ടണ്‍: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തോടുള്ള പ്രതികരണത്തില്‍ തങ്ങളുടെ പ്രധാന സഖ്യകക്ഷികളില്‍ ഒരാളായ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.
ഇന്ത്യന്‍നിലപാടിനെ ദൃഢതയില്ലാത്തതെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. അമേരിക്കന്‍ സഖ്യകക്ഷികളില്‍ ഇത്തരത്തില്‍ നിലപാട് എടുക്കുന്നത് ഇന്ത്യയാണെന്ന് ബൈഡന്‍ പറയുന്നു. ഉപരോധങ്ങളക്കം ഏര്‍പ്പെടുത്തി റഷ്യക്കും പ്രസിഡന്റ് വഌദിമിര്‍ പുതിനുമെതിരെ ഒരുമിച്ച് നിന്നതിന് നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യയിലെ പ്രധാന പങ്കാളികള്‍ തുടങ്ങിയ സഖ്യകക്ഷികളെ ബൈഡന്‍ അഭിനന്ദിച്ചു.
വാഷിങ്ടണില്‍ യുഎസ് ബിസിനസ് തലവന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാറ്റോയിലും പസഫിക്കിലും ഒരു ഐക്യമുന്നണി ഉണ്ടായിരുന്നുവെന്ന് ബൈഡന്‍ വ്യക്തമാക്കി. 'ക്വാഡ് അംഗ രാജ്യങ്ങളില്‍, ഇന്ത്യ അല്‍പം ഇളകി നില്‍ക്കുകയാണ് എന്നതൊഴിച്ചാല്‍ ജപ്പാന്‍ വളരെ ശക്തമാണ്. പുതിന്റെ ആക്രമണത്തെ കൈകാര്യം ചെയ്യുന്നകാര്യത്തില്‍ ആസ്‌ത്രേലിയയും അങ്ങനെ തന്നെ. നാറ്റോയെ വിഭജിക്കാന്‍ കഴിയുമോയെന്നാണ് പുടിന്‍ നോക്കിയത്. എന്നാല്‍ പകരം നാറ്റോ ചരിത്രത്തില്‍ ഇന്നവരെ ഇല്ലാത്ത ഐക്യത്തോടെ ശക്തിപ്പെടുകയാണ് ചെയ്തത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്‌നില്‍ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്കെതിരെ പശ്ചാത്ത്യ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പശ്ചാത്യ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ റഷ്യയില്‍ നിന്ന് കിഴിവുകളോടെ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റഷ്യക്കെതിരായ യുഎന്‍ പ്രമേയങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.
RELATED STORIES
സവാഹിരിയ്ക്കായി പ്രാര്ഥിച്ചെന്ന കര്മന്യൂസ് വാര്ത്ത വ്യാജം; ...
8 Aug 2022 9:20 AM GMTറോഡിലെ കുഴി: ജനങ്ങളെ റോഡില് മരിക്കാന് വിടാനാകില്ല ;രൂക്ഷ...
8 Aug 2022 9:08 AM GMT'ഓര്ഡിനന്സിലൂടെയാണ് ഭരണമെങ്കില് നിയമസഭയുടെ...
8 Aug 2022 8:36 AM GMTനോയിഡയില് യുവതിക്ക് നേരേയുണ്ടായ കൈയ്യേറ്റ ശ്രമം;ബിജെപി നേതാവിന്റെ...
8 Aug 2022 8:07 AM GMT'രക്തം, ശരീരഭാഗങ്ങള്, നിലവിളി': ഗസയിലെ ഇസ്രായേല് ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMTനിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMT