World

പീഡനക്കേസില്‍ ജയിലിലായിരുന്ന അമേരിക്കന്‍ കോടീശ്വരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

വിചാരണ തടവുകാരെ പാര്‍പ്പിക്കുന്ന മാന്‍ഹാട്ടനിലെ മെട്രോപൊളിറ്റന്‍ കറക്്ഷന്‍ സെന്ററിലെ സെല്ലില്‍ ശനിയാഴ്ച രാവിലെ 7.30ഓടെയാണ്, ഹെഡ്‌ജെ ഫണ്ട് മുന്‍ മാനേജര്‍ കൂടിയായ എപ്‌സ്റ്റെനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പീഡനക്കേസില്‍ ജയിലിലായിരുന്ന അമേരിക്കന്‍ കോടീശ്വരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
X

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന അമേരിക്കന്‍ കോടീശ്വരന്‍ ജെഫ്രെ എപ്‌സ്റ്റെ(66)നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിചാരണ തടവുകാരെ പാര്‍പ്പിക്കുന്ന മാന്‍ഹാട്ടനിലെ മെട്രോപൊളിറ്റന്‍ കറക്്ഷന്‍ സെന്ററിലെ സെല്ലില്‍ ശനിയാഴ്ച രാവിലെ 7.30ഓടെയാണ്, ഹെഡ്‌ജെ ഫണ്ട് മുന്‍ മാനേജര്‍ കൂടിയായ എപ്‌സ്റ്റെനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇദ്ദേഹം മുമ്പും ആത്മഹത്യയ്ക്കു ശ്രമിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ജൂലൈയില്‍ എപ്സ്റ്റിന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്‌തെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. കേസ് തെളിയുകയാണെങ്കില്‍ കുറഞ്ഞത് 45 വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. നേരത്തേ, ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ എപ്‌സ്റ്റെനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും സുന്ദരികളെ ഇഷ്ടപ്പെടുന്ന ആളാണെന്നും ട്രംപ് പുകഴ്ത്തിയത് വിവാദമായിരുന്നു. എപ്‌സന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 14 വയസ്സില്‍ താഴെയുള്ള നിരവധി പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പോലിസ് കണ്ടെടുത്തിരുന്നു.




Next Story

RELATED STORIES

Share it