World

കൊവിഡ്: 24 മണിക്കൂറിനുള്ളില്‍ 475 മരണം; വിറങ്ങലിച്ച് ഇറ്റലി

നിലവില്‍ 35,713 പേര്‍ക്കാണ് ഇറ്റലിയില്‍ കോവിഡ്- 19 സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പതിനായിരത്തോളം മെഡിക്കല്‍ വിദ്യാര്‍ഥിനികളോട് സേവനം നല്‍കാനാണ് രാജ്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ്: 24 മണിക്കൂറിനുള്ളില്‍ 475 മരണം; വിറങ്ങലിച്ച് ഇറ്റലി
X

റോം: കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനുള്ളില്‍ മാത്രം ഇറ്റലിയില്‍ മരിച്ചത് 475 പേരാണ്. കൊവിഡില്‍ ഒറ്റദിവസമുണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന മരണമാണിത്. ചൈനയ്ക്കുശേഷം ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമാണ് ഇറ്റലി. ഇതിനുമുമ്പ് രോഗം വന്ന് കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ ഒറ്റദിവസം മരിച്ചത് വാര്‍ത്തയായിരുന്നു. നിലവില്‍ 35,713 പേര്‍ക്കാണ് ഇറ്റലിയില്‍ കോവിഡ്- 19 സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പതിനായിരത്തോളം മെഡിക്കല്‍ വിദ്യാര്‍ഥിനികളോട് സേവനം നല്‍കാനാണ് രാജ്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകമെമ്പാടും പടര്‍ന്നെങ്കില്‍ ഇപ്പോള്‍ അതിന്റെ കേന്ദ്രം യൂറോപ്പാണ്. കൊവിഡ് മരണം കുതിച്ചുയരുന്ന യൂറോപ്പില്‍ സമ്പൂര്‍ണ പ്രവേശനവിലക്ക് നിലവില്‍ വന്നു. യൂറോപ്യന്‍ യൂനിയന്‍ സമ്പൂര്‍ണവിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യന്‍ രാജ്യത്തേക്കും യാത്ര സാധ്യമാവില്ല. സാമ്പത്തിക തകര്‍ച്ചയിലായ പൗരന്‍മാര്‍ക്ക് ആശ്വാസം നല്‍കാന്‍ അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ അമേരിക്ക സൈനികരെ ഇറക്കി.

അടിയന്തരസാഹചര്യം നേരിടാന്‍ 50 ലക്ഷം മാസ്‌കുകള്‍ തയ്യാറാക്കാന്‍ പ്രതിരോധവകുപ്പ് യുഎസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പര്‍ക്കവിലക്ക് കര്‍ക്കശമാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പത്തു ലക്ഷവും ബ്രിട്ടനില്‍ രണ്ടരലക്ഷവും പേര്‍ മരിക്കുമെന്ന് ലണ്ടനിലെ ഇന്‍പീരിയല്‍ കോളജ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. ആഗോളതലത്തില്‍ രണ്ടുലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല വ്യക്തമാക്കി. ഇതില്‍ 8,000 പേര്‍ മരണപ്പെട്ടു. 83,000 പേര്‍ രോഗമുക്തി നേടിയതായും സര്‍വകലാശാല വിശദീകരിച്ചു.

Next Story

RELATED STORIES

Share it