World

യുഎഇയില്‍ ഇറാന്‍ ആക്രമണം; മൂന്നുപേര്‍ മരിച്ചു, 68 പേര്‍ക്ക് പരിക്കേറ്റു

യുഎഇയില്‍ ഇറാന്‍ ആക്രമണം; മൂന്നുപേര്‍ മരിച്ചു, 68 പേര്‍ക്ക് പരിക്കേറ്റു
X

അബുദാബി: യുഎഇയിയില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രാലയം. ആക്രമണങ്ങളില്‍ 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു. അതോടൊപ്പം, ഇതുവരെ ഇറാനില്‍ നിന്ന് 186 മിസൈലുകളും 812 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇ പ്രതിരോധ മന്ത്രാലയ വക്താവ് പറയുന്നതിങ്ങനെ, നമ്മുടെ രാജ്യത്തിനെതിരേ 186 മിസൈലുകള്‍ വിക്ഷേപിച്ചു. അവയില്‍ 172 എണ്ണം നശിപ്പിക്കപ്പെട്ടു, അവയില്‍ 13 എണ്ണം കടലില്‍ പതിച്ചു. ഒരു മിസൈല്‍ നമ്മുടെ പ്രദേശങ്ങളില്‍ പതിച്ചു. 812 ഇറാനിയന്‍ ഡ്രോണുകള്‍ നിരീക്ഷിക്കപ്പെട്ടു, അവയില്‍ 755 എണ്ണം തടഞ്ഞു.

Next Story

RELATED STORIES

Share it