World

ഗസയില്‍ കടന്നുകയറുന്നത് വന്‍ അബദ്ധമാവും; ഇസ്രായേലിനോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

ഗസയില്‍ കടന്നുകയറുന്നത് വന്‍ അബദ്ധമാവും; ഇസ്രായേലിനോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
X


റഫ: ഗസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിന്റെ ഗസ അധിനിവേശത്തെ പിന്തുണയ്ക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗസയെ അധീനപ്പെടുത്താനുള്ള നീക്കം വലിയ തെറ്റാണ് എന്നായിരുന്നു അമേരിക്കയുടെ നിലപാട്. ഒരു ഫലസ്തീനിയന്‍ ഭരണകൂടവും രാജ്യവും ആവശ്യമാണെന്ന നിലപാടും ബൈഡന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

അമേരിക്കന്‍ വാര്‍ത്താചാനലായ സിബിഎസ് ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഗസയിലേക്കുള്ള കടന്നുകയറ്റം ഇസ്രായേല്‍ ചെയ്യുന്ന വലിയ അബദ്ധമായിരിക്കും. ഗാസയിലെ കുടിവെള്ളവും ഭക്ഷണവും ഇന്ധനവുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കാനുള്ള ഇടപെടല്‍ യുഎസിന്റെ ഭാഗത്ത് നിന്നുണ്ടാവും. ഹമാസിന്റെ 'ഭീകരവാദ'ത്തിന്റെ പേരില്‍ ഫലസ്തീനിലെ മുഴുവന്‍ ജനങ്ങളും ക്രൂശിക്കപ്പെടേണ്ടവരല്ല. എന്നാല്‍ ഭീകരതയെ തുടച്ചുനീക്കേണ്ടത് അനിവാര്യമാണ്.ഫലസ്തീന്‍ അതിര്‍ത്തിക്കുമേല്‍ ഇസ്രായേല്‍ അനിശ്ചിതകാലം ആധിപത്യമുറപ്പിക്കുന്നത് ശരിയായ പ്രവണതയല്ല. ഫലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാവണമെന്നും ബൈഡന്‍ പറഞ്ഞു.
















ഫലസ്തീന്‍ അതിര്‍ത്തിക്കുമേല്‍ ഇസ്രായേല്‍ അനിശ്ചിതകാലം ആധിപത്യമുറപ്പിക്കുന്നത് ശരിയായ പ്രവണതയല്ല. ഫലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാവണമെന്നും ബൈഡന്‍ പറഞ്ഞു.













Next Story

RELATED STORIES

Share it