World

ജക്കാര്‍ത്തയില്‍ 62 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായി

ശനിയാഴ്ച ജക്കാര്‍ത്ത സോക്കര്‍നോഹത്ത വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. ജക്കാര്‍ത്തയില്‍നിന്ന് പോണ്ടിയാനാക്കിലേക്കുള്ള എസ്‌ജെവൈ 182 എന്ന ശ്രീവിജയ (എയര്‍) വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് മന്ത്രാലയ വക്താവ് അദിത ഐരാവതി സ്ഥിരീകരിച്ചു.

ജക്കാര്‍ത്തയില്‍ 62 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായി
X

ജക്കാര്‍ത്ത: ഇന്തോനീസ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ 62 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായതായി റിപോര്‍ട്ട്. ശ്രീവിജയ എയര്‍ലൈന്‍സിന്റെ എസ്‌ജെ 182 വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരും അടക്കം 62 ഓളം പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കലിമന്തന്‍ പ്രവിശ്യയിലെ പോണ്ടിയാനാക്ക് റൂട്ടിലേയ്ക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് ബോയിങ് ബി 737-500 സീരീസ് വിമാനം കാണാതായതെന്ന് ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്തു.

ഇന്തോനീസ്യന്‍ ദ്വീപസമൂഹത്തിന്റെ ഭാഗമായ ബോര്‍ണിയോ ദ്വീപിലെ ഒരു നഗരമാണ് പോണ്ടിയാനാക്ക്. ശനിയാഴ്ച ജക്കാര്‍ത്ത സോക്കര്‍നോഹത്ത വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. ജക്കാര്‍ത്തയില്‍നിന്ന് പോണ്ടിയാനാക്കിലേക്കുള്ള എസ്‌ജെവൈ 182 എന്ന ശ്രീവിജയ (എയര്‍) വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് മന്ത്രാലയ വക്താവ് അദിത ഐരാവതി സ്ഥിരീകരിച്ചു.

ഉച്ചകഴിഞ്ഞ് 2:40 നാണ് അവസാനമായി വിമാനവുമായി ബന്ധപ്പെട്ടത്. കാണാതായ വിമാനത്തിനായി അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചതായി മന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു. ജക്കാര്‍ത്തയില്‍നിന്ന് ജാവാ കടലിലെ അവസാനത്തെ അറിയപ്പെടുന്ന സ്ഥലത്തേക്ക് തിരച്ചില്‍ സംഘത്തെ അയച്ചതായി ഇന്തോനീസ്യന്‍ അധികൃതര്‍ അറിയിച്ചു. വിമാനത്തെക്കുറിച്ച് കൂടുതല്‍ വിശദമായ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ശ്രീവിജയ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it