World

104 കോടി രൂപയുടെ കൊക്കെയ്‌നുമായി ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ അറസ്റ്റില്‍

104 കോടി രൂപയുടെ കൊക്കെയ്‌നുമായി ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ അറസ്റ്റില്‍
X

ടൊറന്റോ: 104 കോടിയിലേറെ രൂപയുടെ കൊക്കെയ്‌നുമായി ഇന്ത്യന്‍ വംശജനെ കാനഡയില്‍ അറസ്റ്റ് ചെയ്തു. 112.5 കിലോഗ്രാം(14 മില്യണ്‍ യുഎസ് ഡോളര്‍ അഥവാ 1,04,46,17,000 രൂപ) കൊക്കെയ്‌നുമായാണ് പ്രദീപ് സിങ് എന്ന 24 കാരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ക്യൂബെക്ക് നിവാസിയായ പര്‍ദീപ് സിങ് ഓടിച്ച വാണിജ്യ ട്രക്ക് കാനഡയിലേക്ക് പോവാനായി ഒന്റാറിയോയിലെ ഫോര്‍ട്ട് ഈറിയിലെ പീസ് ബ്രിഡ്ജില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് പിടികൂടിയതെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി(സിബിഎസ്എ) അറിയിച്ചു. വാഹനം പരിശോധിച്ചപ്പോള്‍ അഞ്ച് ബാഗുകളിലിയാണ് 112.5 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയതെന്ന് ഏജന്‍സി വ്യക്തമാക്കി.

സംഭവത്തില്‍ പ്രദീപ് സിങിനെതിരേ ആര്‍സിഎംപി നിയമപ്രകാരം കേസെടുത്തു. അനധികൃത മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ ഏജന്‍സി വഹിക്കുന്ന അവിഭാജ്യ പങ്കിന്റെ ഉദാഹരണമാണിതെന്ന് സിബിഎസ്എ ജില്ലാ ഡയറക്ടര്‍ കിം അപ്പര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് മഹാമാരി കാരണം അനാവശ്യ യാത്ര അനുവദിക്കാതെ അതിര്‍ത്തി അടച്ചിട്ടെങ്കിലും വാണിജ്യ ഗതാഗതത്തിനായി ഇത് തുറന്നുകൊടുക്കുകയും അവശ്യവസ്തുക്കള്‍ കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. അനിവാര്യമല്ലാത്ത യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ ജൂലൈ 21 വരെ തുടരുമെന്നാണ് വിവരം.

Indian-Origin Man Arrested In Canada For Smuggling 112.5 Kg Cocaine

Next Story

RELATED STORIES

Share it