World

കാനഡയിലെ ഭഗവദ്ഗീത പാര്‍ക്കിലെ 'വിദ്വേഷ കുറ്റകൃത്യ'ത്തെ അപലപിച്ച് ഇന്ത്യ

ഇന്ന് പുലര്‍ച്ചെയാണ് ഭഗവദ്ഗീത എന്ന പേരിലുള്ള പാര്‍ക്ക് ബോര്‍ഡ് അജ്ഞാതര്‍ തകര്‍ത്തത്. 'ബ്രാംപ്ടണിലെ ശ്രീ ഭഗവദ്ഗീതാ പാര്‍ക്കില്‍ നടന്ന വിദ്വേഷ കുറ്റകൃത്യത്തെ തങ്ങള്‍ അപലപിക്കുന്നു. കനേഡിയന്‍ അധികൃതരോടും പീല്‍ പോലീസിനോടും അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'- ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ട്വീറ്റില്‍ പറഞ്ഞു.

കാനഡയിലെ ഭഗവദ്ഗീത പാര്‍ക്കിലെ   വിദ്വേഷ കുറ്റകൃത്യത്തെ അപലപിച്ച് ഇന്ത്യ
X

ഒട്ടാവ: കാനഡയിലെ ഭഗവദ്ഗീതയുടെ പേരിലുള്ള പാര്‍ക്കില്‍ നടന്ന 'വിദ്വേഷ കുറ്റകൃത്യ'ത്തെ അപലപിച്ച് ഇന്ത്യ. ഇന്ന് പുലര്‍ച്ചെയാണ് ഭഗവദ്ഗീത എന്ന പേരിലുള്ള പാര്‍ക്ക് ബോര്‍ഡ് അജ്ഞാതര്‍ തകര്‍ത്തത്. 'ബ്രാംപ്ടണിലെ ശ്രീ ഭഗവദ്ഗീതാ പാര്‍ക്കില്‍ നടന്ന വിദ്വേഷ കുറ്റകൃത്യത്തെ തങ്ങള്‍ അപലപിക്കുന്നു. കനേഡിയന്‍ അധികൃതരോടും പീല്‍ പോലീസിനോടും അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'- ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ട്വീറ്റില്‍ പറഞ്ഞു.


കാനഡയിലെ ബ്രാംപ്ടണില്‍ അടുത്തിടെ അനാച്ഛാദനം ചെയ്ത ശ്രീ ഭഗവദ്ഗീത പാര്‍ക്ക് അടയാളം നശിപ്പിച്ചതായി മേയര്‍ പാട്രിക് ബ്രൗണ്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ അപലപിച്ച മേയര്‍ ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി സംഭവം പീല്‍ റീജിയണല്‍ പോലീസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങള്‍, വിഭാഗീയ അക്രമങ്ങള്‍, ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ 'മൂര്‍ച്ചയുള്ള വര്‍ദ്ധനവ്' കാരണം ജാഗ്രത പാലിക്കാന്‍ ഇന്ത്യ വെള്ളിയാഴ്ച കാനഡയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.






Next Story

RELATED STORIES

Share it