World

ഇസ്രായേലില്‍ വാക്‌സിന്‍ എടുത്ത ശേഷവും 200ലേറെ പേര്‍ക്ക് കൊവിഡ്

ഇസ്രായേലില്‍ വാക്‌സിന്‍ എടുത്ത ശേഷവും 200ലേറെ പേര്‍ക്ക് കൊവിഡ്
X

ജെറുസലേം: ഇസ്രായേലില്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്ത ശേഷവും ഇരുനൂറിറെ പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോര്‍ട്ട്. കൊവിഡ് വാക്‌സിനായ ഫൈസര്‍ കുത്തിവെപ്പ് എടുത്തവര്‍ക്കാണ് ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് പോസിറ്റീവായത്.

ഫൈസര്‍ വാക്‌സിന്‍ ഉടനടി പ്രതിരോധശേഷി നല്‍കില്ലെന്നും അതുകൊണ്ടാണ് തൊട്ടടുത്ത ദിവസങ്ങളിലായി ചിലര്‍ക്കെങ്കിലും രോഗബാധയേറ്റതെന്നുമാണ് സൂചനകള്‍. 240 ആളുകള്‍ക്കാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പോസിറ്റീവായതെന്ന് ചാനല്‍ 13 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫൈസര്‍ / ബയോടെക് വാക്‌സിന്‍ കൊറോണ വൈറസിനെ പെട്ടെന്ന് തന്നെ ആക്രമിക്കാന്‍ കഴിയില്ലെന്നും രോഗത്തെ തിരിച്ചറിയുന്നതിന് മരുന്നിലെ ജനിതക കൊഡിന് സമയം ആവശ്യമാണെന്നും പരീക്ഷണഘട്ടത്തില്‍ തെളിഞ്ഞിരുന്നു.

യു.എസ് നിര്‍മ്മിച്ച വാക്‌സിന്റെ രണ്ട് കോഴ്‌സുകളാണ് ഒരാള്‍ എടുക്കേണ്ടത്. പഠനങ്ങള്‍ അനുസരിച്ച്, കൊവിഡ് 19 ന്റെ പ്രതിരോധശേഷി ആദ്യ കുത്തിവയ്പ്പിന് ശേഷം എട്ട് മുതല്‍ പത്ത് ദിവസം വരെ കഴിഞ്ഞാല്‍ മാത്രമാണ് പ്രതിരോധശേഷി വരുക. ക്രമേണ അത് 50 ശതമാനത്തിലെത്തും.

21 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ കുത്തിവെപ്പ് എടുത്ത് ഒരാഴ്ച കഴിയുമ്പോഴാണ് 95 ശതമാനമുള്ള പ്രതീക്ഷിത പ്രതിരോധശേഷി കൈവരിക്കുന്നത്.

Next Story

RELATED STORIES

Share it