World

ഗസ നിവാസികളോട് സ്വദേശം വിടാന്‍ ആവശ്യപ്പെടില്ല; ട്രംപിന്റെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്ത് ഹമാസ്

ഗസ നിവാസികളോട് സ്വദേശം വിടാന്‍ ആവശ്യപ്പെടില്ല; ട്രംപിന്റെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്ത് ഹമാസ്
X

ഗസ: ഗസയില്‍നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന മുന്‍നിലപാടില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയതിനെ സ്വാഗതം ചെയ്ത് ഹമാസ്. ഗസ നിവാസികളോട് സ്വദേശം വിടാന്‍ ആവശ്യപ്പെടില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെയാണ് ഹമാസ് വക്താവ് ഹാസിം ഖാസിം സ്വാഗതം ചെയ്തത്. തീവ്ര സയണിസ്റ്റ് വലതുപക്ഷത്തിന്റെ കാഴ്ചപ്പാടുമായ താദാത്മ്യം പ്രാപിക്കരുതെന്ന് ഹമാസ് വക്താവ് ട്രംപിനോട് ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ ഇസ്രായേല്‍ അധിനിവേശത്തെ ബാധ്യസ്ഥരാക്കുന്നതിലൂടെ ഈ നിലപാട് ശക്തിപ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,'' ഖാസിം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കെതിരായ സയണിസ്റ്റ് വലതുപക്ഷത്തിന്റെ വീക്ഷണവുമായി അണിനിരക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹമാസ് വക്താവ് ട്രംപിനോട് ആവശ്യപ്പെട്ടു. ഈജിപ്തും ട്രംപിന്റെ പുതിയ നിലപാടിനെ അഭിനന്ദിച്ചു.

ഗസയിലെ ജനങ്ങളെ നാടുകടത്തില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു. ഗസയില്‍ നിന്ന് ആരെയും പുറത്താക്കാന്‍ ആരും പോകുന്നില്ലെന്ന് ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിനുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ ട്രംപ് പറഞ്ഞു.

ഗസ നിവാസികളെ ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് എന്നെന്നേക്കുമായി മാറ്റിപ്പാര്‍പ്പിച്ച് ഗസാ മേഖലക്ക് അഭിമാനിക്കാവുന്ന നിലക്കുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുമെന്നും ഗസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നുമാണ് ഇതുവരെ ട്രംപ് വ്യക്തമാക്കിയിരുന്നത്. ഫലസ്തീനികളെ മാറ്റിപാര്‍പ്പിക്കാതെ തന്നെ ഗസ പുനര്‍നിര്‍മിക്കണമെന്ന ശക്തമായ നിലപാടാണ് അറബ്, ഇസ്ലാമിക് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും മറ്റു ലോക രാജ്യങ്ങളും സ്വീകരിച്ചിരുന്നത്. കഴിഞ്ഞയാഴ്ച കെയ്റോയില്‍ ചേര്‍ന്ന അടിയന്തിര അറബ് ലീഗ് ഉച്ചകോടിയും പിന്നീട് ജിദ്ദയില്‍ ചേര്‍ന്ന ഒ.ഐ.സി യോഗവും ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാതെ ഗസ പുനര്‍നിര്‍മിക്കാന്‍ ഈജിപ്ത് തയാറാക്കിയ പദ്ധതി അംഗീകരിക്കുകയും ചെയ്തിരുന്നു.



ഖത്തര്‍, ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോര്‍ദാന്‍ എന്നിവയുടെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച ഖത്തറിലെ ദോഹയില്‍ യുഎസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി കൂടിക്കാഴ്ച നടത്തി ഈജിപ്തിന്റെ ഗാസ പുനര്‍നിര്‍മ്മാണ പദ്ധതിയും വെടിനിര്‍ത്തല്‍ ശ്രമങ്ങളും ചര്‍ച്ച ചെയ്തു.യുദ്ധത്തില്‍ തകര്‍ന്ന തീരപ്രദേശത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു ഭരണസമിതി രൂപീകരിക്കുന്നതും ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നു.





Next Story

RELATED STORIES

Share it