വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പിന്നാമ്പുറ രഹസ്യം വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി ഹാക്കര്‍ ഗ്രൂപ്

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പിന്നാമ്പുറ രഹസ്യം വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി ഹാക്കര്‍ ഗ്രൂപ്

ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച സപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റ്രര്‍ ആക്രമണത്തിനു പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ഓഫിസുകളില്‍ നിന്നും മറ്റുമായി ചോര്‍ത്തിയ ആയിരക്കണക്കിനു രഹസ്യ ഫയലുകള്‍ പുറത്തു വിടുമെന്നാണ് ദ ഡാര്‍ക്ക് ഓവര്‍ലോഡ് ഹാക്കര്‍ ഗ്രൂപിന്റെ ഭീഷണി.

രഹസ്യ ഫയലുകള്‍ പുറത്തു വന്നാല്‍ എന്താണ് അന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നു വെളിപ്പെടുമെന്നും പല ദുരൂഹതകളുടെയും ചുരുളഴിയുമെന്നും ഹാക്കര്‍മാര്‍ ട്വീറ്റിലൂടെ വ്യക്തമാക്കി. തങ്ങള്‍ ചോര്‍ത്തിയ രേഖകളുടെ ചില ഭാഗങ്ങള്‍ പുറത്തു വിട്ടുകൊണ്ടായിരുന്നു ഹാക്കര്‍മാരുടെ ഭീഷണി. മുമ്പ് വിവധ സ്ഥാപനങ്ങളുടെ രഹസ്യ രേഖകള്‍ ചോര്‍ത്തി ലോകത്തെ ഞെട്ടിച്ച സംഘമാണ് ദ ഡാര്‍ക്ക് ഓവര്‍ലോഡ് ഹാക്കര്‍ ഗ്രൂപ്.

RELATED STORIES

Share it
Top