World

ജാഗ്രത... കിടപ്പറ സംസാരം പോലും ഗൂഗിള്‍ പകര്‍ത്തുന്നു...!!!

ഗൂഗിളുമായും ഇന്റര്‍നെറ്റുമായും ബന്ധമുള്ള എല്ലാം റെക്കോഡ് ചെയ്യാന്‍ ഗൂഗിളില്‍ പ്രത്യേക സംവിധാനം തന്നെയുണ്ട്. ഇതിനുവേണ്ടി പ്രത്യേക കരാര്‍ ജോലിക്കാര്‍തന്നെ ഗൂഗിളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

ജാഗ്രത... കിടപ്പറ സംസാരം പോലും ഗൂഗിള്‍ പകര്‍ത്തുന്നു...!!!
X

സാന്‍ഫ്രാസിസ്‌കോ: അതീവരഹസ്യമായി നിങ്ങള്‍ പറയുന്ന ഓരോ വാക്കുകളും സംഭാഷണങ്ങളും എന്തിനു പറയണം, കിടപ്പറയില്‍ സംസാരിക്കുന്നതുപോലും ഗൂഗിള്‍ റെക്കോഡ് ചെയ്യുന്നുണ്ടെന്ന് എത്രപേര്‍ക്കറിയാം. എന്നാല്‍, അതൊരു യാഥാര്‍ഥ്യമാണ്. ഗൂഗിളുമായും ഇന്റര്‍നെറ്റുമായും ബന്ധമുള്ള എല്ലാം റെക്കോഡ് ചെയ്യാന്‍ ഗൂഗിളില്‍ പ്രത്യേക സംവിധാനം തന്നെയുണ്ട്. ഇതിനുവേണ്ടി പ്രത്യേക കരാര്‍ ജോലിക്കാര്‍തന്നെ ഗൂഗിളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

നമ്മള്‍ ഓരോരുത്തരും സ്മാര്‍ട്ട് ഫോണ്‍, സുരക്ഷാ കാമറ, ഹോം സ്പീക്കര്‍ എന്നിവയിലൂടെ നടത്തുന്ന എല്ലാ ആശയവിനിമയങ്ങളും റെക്കോഡ് ചെയ്യുകയും ഇതിന്റെ ക്ലിപ്പ് ഉപകരാറുകാര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ടെന്നാണ് ബെല്‍ജിയന്‍ മാധ്യമമായ വിആര്‍ടി എന്‍ഡബ്ല്യുഎസ് റിപോര്‍ട്ട് ചെയ്യുന്നത്. ഇത്തരത്തില്‍ റെക്കോഡ് ചെയ്യപ്പെട്ട ആയിരത്തിലേറെ ഓഡിയോ ക്ലിപ്പുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞതായും ഇവര്‍ അവകാശപ്പെടുന്നു. ക്ലിപ്പുകളില്‍ ഓരോരുത്തരുടെയും വ്യക്തമായ വിലാസങ്ങളും അതീവരഹസ്യമായ വിവരങ്ങളും ലഭിക്കുന്നുണ്ട്. കൂടുതല്‍ പേരും അശ്ലീലതയെക്കുറിച്ചാണ് ഗൂഗിളില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍വരെ ഗൂഗിള്‍ റെക്കോഡ് ചെയ്തവയിലുണ്ട്. എന്നാല്‍, വെറും 0.2 ശതമാനം പേരുടേത് മാത്രമാണ് ഇത്തരത്തില്‍ പകര്‍ത്തിയിട്ടുള്ളതെന്നും ശബ്ദസന്ദേശങ്ങള്‍ വ്യക്തമാക്കുന്ന സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഇതെന്നുമാണ് ഗൂഗിള്‍ അധികൃതരുടെ വാദം. അതേസമയം, ഇതിനുവേണ്ടി ഉപകരാര്‍ നല്‍കിയവര്‍ ചട്ടങ്ങളും പരിധിയും ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it