World

സിറിയൻ നഗരമായ അഫ്രിനിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേർ കൊല്ലപ്പെട്ടു

തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍

സിറിയൻ നഗരമായ അഫ്രിനിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേർ കൊല്ലപ്പെട്ടു
X

ബെയ്റൂട്ട്: വടക്കുപടിഞ്ഞാറൻ സിറിയൻ നഗരമായ അഫ്രിനിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം. അഫ്രിനിലെ തിരക്കേറിയ മാർക്കറ്റിൽ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിൽ തുർക്കിയിലെ കുർദിഷ് ഗ്രൂപ്പായ വൈപിജിക്ക് ബന്ധമുണ്ടെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ട 40 പേരിൽ 11 പേർ കുട്ടികളാണ്. 47 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായും തുർക്കിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ ഉയര്‍ന്നേക്കും.

Next Story

RELATED STORIES

Share it