World

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഫുട്‌ബോള്‍ ഷൂട്ടൗട്ടും വടം വലി മല്‍സരവും സംഘടിപ്പിച്ചു

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഫുട്‌ബോള്‍ ഷൂട്ടൗട്ടും വടം വലി മല്‍സരവും സംഘടിപ്പിച്ചു
X

ഖഫ്ജി: സൗഹൃദം ആഘോഷിക്കൂ എന്ന പ്രമേയത്തില്‍ സൗദിയിലുടനീളം നടത്തി വരുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി ഖഫ്ജിയില്‍ വടം വലി മല്‍സരവും ഫുട്‌ബോള്‍ ഷൂട്ടൗട്ടും സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി പ്രത്യേകം കായിക മല്‍സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഖഫ്ജി ഫ്‌ലഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ വടം വലി മത്സരത്തില്‍ 8 ടീമുകള്‍ പങ്കെടുത്തു. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള മുട്ടനാടും ട്രോഫിയും ടീം ജവാഹറ കരസ്ഥമാക്കിയപ്പോള്‍, രണ്ടാം സ്ഥാനക്കാര്‍ക്കുള്ള താറാവുകളും ട്രോഫിയും ടീം ബീച്ച് ബോയ്‌സ് സ്വന്തമാക്കി. നൂറോളം പേര്‍ പങ്കെടുത്ത ഷൂട്ടൗട്ട് മല്‍സരത്തില്‍ ഒന്നാം സമ്മാനമായ മിക്‌സി റിജോയി കരസ്ഥമാക്കി. കുട്ടികളുടെ ചിത്ര രചനാ മല്‍സരം ജൂനിയര്‍ വിഭാഗത്തില്‍ ഫിദ ഫാത്തിമ ഒന്നാം സ്ഥാനവും, റുബീന രണ്ടാം സ്ഥാനം നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ അഭിമന്യു, ഹിഷാം എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ലെമണ്‍ ഇന്‍ സ്പൂണ്‍ മല്‍സരത്തില്‍ ഫിദ ഫാത്തിമ, ഷാഹിന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ മിഠായി പെറുക്കലില്‍ ഒന്നാം സ്ഥാനം അയാനും രണ്ടാം സ്ഥാനം ഫഹിമയും കരസ്ഥമാക്കി. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കി. സമാപന സമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ഫോറം ഖഫ്ജി ഏരിയ പ്രസിഡന്റ് റിയാസ് കൊല്ലായി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ അഹ്മദ് സാലിഹ് അല്‍ റുബയ മുഖ്യാഥിതിയായിരുന്നു. ഏരിയ സെക്രട്ടറി ഹനീഫ കൂവപ്പാടി, റഫീഖ് കുറിഞ്ചിലക്കാട് സംസാരിച്ചു. ജംഷീര്‍ നീര്‍വേലി, വഹാബ് പൂവ്വച്ചല്‍, ബഷീര്‍ യൂനിവേഴ്‌സിറ്റി, അബ്ദുല്‍ സലാം വെമ്പായം, സൈദലവി, ഹനീഫ തമിഴ്‌നാട്, ശാമില്‍, ദാവൂദ് കര്‍ണാടക പരിപാടികള്‍ നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it