World

അവർ നുണ പറഞ്ഞു: താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഫ്രാൻസ്

വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കും അഫ്ഗാൻ പൗരന്മാർക്കും രാജ്യം വിടാൻ അനുവാദം നൽകുമെന്ന് താലിബാൻ ആവർത്തിച്ച് ഉറപ്പുനൽകിയിരുന്നെന്നും എന്നാൽ അത്തരത്തിലുള്ള ഒരു നടപടിയും അവർ സ്വീകരിച്ചില്ല

അവർ നുണ പറഞ്ഞു: താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഫ്രാൻസ്
X

പാരിസ്: അഫ്ഗാനിസ്താനിൽ താലിബാൻ രൂപീകരിച്ച സർക്കാരിനെ അംഗീകരിക്കുകയോ അഫ്ഗാനുമായി എന്തെങ്കിലും ബന്ധം പുലർത്തുകയോ ചെയ്യില്ലെന്ന് ഫ്രാൻസ്. അഫ്ഗാനുമായി ബന്ധം പുലർത്താൻ ഫ്രാൻസ് തയാറല്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കും അഫ്ഗാൻ പൗരന്മാർക്കും രാജ്യം വിടാൻ അനുവാദം നൽകുമെന്ന് താലിബാൻ ആവർത്തിച്ച് ഉറപ്പുനൽകിയിരുന്നെന്നും എന്നാൽ അത്തരത്തിലുള്ള ഒരു നടപടിയും അവർ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രതിനിധാനം ചെയ്യുന്നതുമായ സർക്കാരിനെക്കുറിച്ച് അവർ പറഞ്ഞു. എന്നാൽ അവർ നുണ പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ നിരവധി വ്യവസ്ഥകൾ മുന്നോട്ടു വച്ചിട്ടുണ്ടെന്നും താലിബാന്റെ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ജപ്പാൻ, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളും താലിബാൻ രൂപീകരിച്ച സർക്കാരിനെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it