World

വിമാനം റാഞ്ചാനുള്ള ശ്രമം തകര്‍ത്തതായി ഫ്രാന്‍സ്

2013 മുതല്‍ 60ലേറെ ആക്രമണപദ്ധതികളാണ് ഫ്രാന്‍സ് തകര്‍ത്തതെന്ന് മന്ത്രി പറഞ്ഞു

വിമാനം റാഞ്ചാനുള്ള ശ്രമം തകര്‍ത്തതായി ഫ്രാന്‍സ്
X

പാരിസ്: സപ്തംബര്‍ 11 ആക്രമണമാതൃകയില്‍ വിമാനം റാഞ്ചാനുള്ള ശ്രമം ഇന്റലിജന്‍സ് വിഭാഗം തകര്‍ത്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫ് കാസ്റ്റനര്‍ അവകാശപ്പെട്ടു. ന്യൂയോര്‍ക്കിലെ പെന്റഗണ്‍ ഇരട്ടഗോപുരം തകര്‍ത്ത രീതിയില്‍ വിമാനം റാഞ്ചാനുള്ള ശ്രമം തകര്‍ക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ഫ്രഞ്ച് ടെലിവിഷന്‍ ചാനലില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസമാണ് സംഭവം. യൂറോപ്പില്‍നിന്നാണ് വിമാനം റാഞ്ചാന്‍ ശ്രമം നടത്തിയത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ മന്ത്രി പുറത്തുവിട്ടില്ലെന്നും റഷ്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. ഹോറ്റ്‌സ് ഡി സെയ്‌നില്‍ നിന്നുള്ള 30 വയസ്സിനു താഴെയുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസിനെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മറ്റൊരു യൂറോപ്യന്‍ രാജ്യത്തും ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെന്നും ഫ്രാന്‍സിന്റെ അതീവ ജാഗ്രത കാരണം തകര്‍ക്കുകയായിരുന്നുവെന്നുമാണ് റിപോര്‍ട്ട്. 2013 മുതല്‍ 60ലേറെ ആക്രമണപദ്ധതികളാണ് ഫ്രാന്‍സ് തകര്‍ത്തതെന്ന് മന്ത്രി പറഞ്ഞു. 2011 സപ്തംബര്‍ 11നു ന്യൂയോര്‍ക്കിലെ ഇരട്ടഗോപുരത്തിനു നേരെ വിമാനം റാഞ്ചി നടത്തിയ ആക്രമണത്തില്‍ 2753 പേര്‍ കൊല്ലപ്പെട്ടതായാണു ഔദ്യോഗിക കണക്ക്.




Next Story

RELATED STORIES

Share it