World

ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയിലെ ആക്രമണം: പിന്നില്‍ ടുണീഷ്യന്‍ യുവാവെന്ന് റിപോര്‍ട്ട്

ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയിലെ ആക്രമണം: പിന്നില്‍ ടുണീഷ്യന്‍ യുവാവെന്ന് റിപോര്‍ട്ട്
X
പാരിസ്: തെക്കന്‍ ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ വ്യാഴാഴ്ച മൂന്നുപേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാള്‍ 21 കാരനായ ടുണീഷ്യന്‍ യുവാവാണെന്നു റിപോര്‍ട്ട്. യുവാവ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് യൂറോപ്പിലെത്തിയതെന്നും അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സപ്തംബര്‍ അവസാനത്തോടെ ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയില്‍ വന്നിറങ്ങിയ ബ്രഹിം ഐസോയ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ ആദ്യമാണ് അദ്ദേഹം ഫ്രാന്‍സിലെത്തിയതെന്നും പോലിസ് പറയുന്നു.

അതിനിടെ തങ്ങളുടെ ഹൃദയം ഫ്രാന്‍സിനോടൊപ്പമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഈ പോരാട്ടത്തില്‍ അമേരിക്ക പഴയ സഖ്യരാജ്യത്തിനൊപ്പമുണ്ടാം. ഇത്തരം 'ഇസ് ലാമിക ഭീകരവാദം' ഉടന്‍ ഇല്ലായ്മ ചെയ്യണം. ഫ്രാന്‍സിനെന്നല്ല, ഒരു രാജ്യത്തിനും ഇനിയും സഹിക്കാനാവില്ലെന്നു ട്രംപ് ട്വീറ്റ് ചെയ്തു.

France Church Attacker A 21-Year-Old Tunisian Migrant: Inquiry Sources




Next Story

RELATED STORIES

Share it