World

ബ്രസീലിലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപ്പിടിത്തം; 10 പേര്‍ മരിച്ചു

14 മുതല്‍ 17വരെ പ്രായമുള്ള യുവ വിഭാഗത്തില്‍പ്പെടുന്ന കളിക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

ബ്രസീലിലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപ്പിടിത്തം; 10 പേര്‍ മരിച്ചു
X

റിയോഡിജനീറോ: ബ്രസീലിലെ പ്രശസ്തമായ ഫളമിംഗോ ഫ്രൈഡേ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപ്പിടിത്തം. സംഭവത്തില്‍ ചുരുങ്ങിയത് 10 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 14 മുതല്‍ 17വരെ പ്രായമുള്ള യുവ വിഭാഗത്തില്‍പ്പെടുന്ന കളിക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

തീനിയന്ത്രണവിധേയമാക്കിയതായി ടിവി ഗ്ലോബോ റിപോര്‍ട്ട് ചെയ്തു. റിയോയിലെ വാര്‍ഗം ഗ്രാന്‍ഡ് ജില്ലയിലുള്ള അത്യാധുനിക കേന്ദ്രത്തിലാണ് രാവിലെ 5 മണിയോടെ ദുരന്തമുണ്ടായത്. ഫഌമിംഗോ ക്ലബ്ബിലെ പ്രൊഫഷനല്‍ കളിക്കാര്‍ ഉള്‍പ്പെടെ പരിശീലനം നടത്തുന്ന കേന്ദ്രമാണിത്. പ്രധാന ടീം രാവിലെ ഇവിടെ പരിശീലനം നടത്താനിരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it