World

ഫേസ്ബുക്ക് പണിമുടക്കി; ഉപയോക്താക്കള്‍ പ്രതിസന്ധിയില്‍

ഫേസ്ബുക്ക് പണിമുടക്കി; ഉപയോക്താക്കള്‍ പ്രതിസന്ധിയില്‍
X
ലണ്ടന്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പണിമുടക്കി. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ പ്രതിസന്ധിയിലായി. നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ ഇത് സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഫേസ്ബുക്കില്‍ 'ഇന്‍സഫിഷ്യന്റ് പെര്‍മിഷന്‍' എന്ന കമാന്‍ഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതില്‍ തടസമില്ലായിരുന്നു. എന്നാല്‍ നിലവില്‍ ഫീഡ് തന്നെ ലഭ്യമാകാത്ത സ്ഥിതിയിലെത്തി കാര്യങ്ങളും. വിവിധ പേജുകളും കാണാന്‍ സാധിക്കില്ല. This page ins't available at the mometn എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. ഫേസ്ബുക്കിന് തകരാര്‍ സംഭവിച്ചതായി ഡൈണ്‍ ഡിട്ടെക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it