ധക്കയില്‍ തീപിടുത്തം: എട്ടുമരണം

ധക്കയില്‍ തീപിടുത്തം: എട്ടുമരണം

ധക്ക: ബംഗ്ലാദേശിലെ ധക്കയില്‍ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ഒരു ശ്രീലങ്കന്‍ സ്വദേശിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 22 നിലയുള്ള കെട്ടിടത്തില്‍ നിരവധി പേര്‍ കൂടുങ്ങിക്കിടക്കുന്നതായും 60ലധികം ആളുകള്‍ക്കു പൊള്ളലേറ്റതായും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കും. ഇന്ന് ഉച്ചക്കു ഇന്ത്യന്‍ സമയം 12.20 ഓടെയാണ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ 21 യൂനിറ്റുകള്‍ ഒരുമിച്ചു നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിലൂടെ ഏകദേശം നാലു മണിക്കൂറിനു ശേഷമാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാനായത്. വ്യോമസേനയുടെ ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

RELATED STORIES

Share it
Top