- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിറിയയില്‍ ആഭ്യന്തരകലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 277 ആയി
അലപ്പോ: സിറിയയില്‍ ആഭ്യന്തരകലാപം രൂക്ഷമാവുന്നു. സിറിയയിലെ അസദ് ഭരണകൂടത്തിന്റെ സൈന്യവും സിറിയന്‍ വിമതരും തമ്മിലുള്ള പോരാട്ടമാണ് കനക്കുന്നത്. ഇതുവരെ കലാപത്തില്‍ കൊല്ലപ്പെട്ടവരും എണ്ണം 277 ആയി. കൊല്ലപ്പെട്ടവരില്‍ 27 പേര്‍ സാധാരണക്കാരാണ്. ഇവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടും. ടര്‍ക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ സുന്നി സായുധസംഘമായ ഹയാത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിലാണ് ബശാറുല്‍ അസദിന്റെ സര്‍ക്കാരിനെതിരേയുള്ള സായുധകലാപം അരങ്ങേറിയത്.
ഇദ്‌ലിബില്‍ ദിവസങ്ങളായി സിറിയന്‍ സൈന്യവും സായുധസംഘാംഗങ്ങളും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. വെള്ളിയാഴ്ചയോടെയാണ് ആയിരക്കണക്കിന് കലാപകാരികള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ വടക്കുള്ള അലപ്പോയിലെത്തിയത്. 2016-ല്‍ സൈന്യം നഗരം തിരിച്ചുപിടിച്ചശേഷം ആദ്യമായാണ് എച്ച്ടിഎസിന്റെ നേതൃത്വത്തിലുള്ള വിമതര്‍ അലപ്പോ നഗരത്തില്‍ പ്രവേശിക്കുന്നത്.
അലപ്പോയുടെ അഞ്ച് സമീപപ്രദേശങ്ങളുടെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തിട്ടുണ്ട്്. ഇദ്‌ലിബിലും അലപ്പോയിലുമായി തന്ത്രപ്രധാനമായ 50 പട്ടണങ്ങളും ഗ്രാമങ്ങളും ഇവര്‍ പിടിച്ചു. അലപ്പോ സര്‍വകലാശാലയ്ക്കുനേരേ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികളടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള 2019-ലെ സമാധാനക്കരാര്‍ വിമതര്‍ ലംഘിച്ചെന്ന് സിറിയന്‍ സൈന്യം ആരോപിച്ചു.
RELATED STORIES
ഐഎസ് കേസ്: റിയാസ് അബൂബക്കറിന്റെ ശിക്ഷ ശരിവച്ചു
10 Dec 2024 6:20 PM GMTആല്‍വിനെ ഇടിച്ചത് ബെന്‍സ്; രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍, ലൈസന്‍സ്...
10 Dec 2024 6:03 PM GMTസുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം; രണ്ടു പേര്‍ കസ്റ്റഡിയില്‍
10 Dec 2024 5:55 PM GMTതാനൂരില്‍ മാതാവിനെയും മകളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍...
10 Dec 2024 5:45 PM GMTഎപിജെ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം ഡോ : സലാഹുദ്ദീന്
10 Dec 2024 5:40 PM GMTമുഹമ്മദ് അല്‍ ബശീര്‍ സിറിയന്‍ പ്രധാനമന്ത്രി; 2025 മാര്‍ച്ച് ഒന്ന്...
10 Dec 2024 5:34 PM GMT