World

കെയ്‌റോയിലെ ആശുപത്രിക്കു പുറത്ത് സ്‌ഫോടനം; 17 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോയിലെ കോര്‍ണിഷില്‍ ട്രാഫിക്കിനു നേരെ ഇരച്ചെത്തിയ കാര്‍ മറ്റു മൂന്നു കാറുകളില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്ന് ഈജിപ്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കെയ്‌റോയിലെ ആശുപത്രിക്കു പുറത്ത് സ്‌ഫോടനം; 17 പേര്‍ കൊല്ലപ്പെട്ടു
X

കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലെ നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു പുറത്ത് നടന്ന കാര്‍ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കെയ്‌റോയിലെ കോര്‍ണിഷില്‍ ട്രാഫിക്കിനു നേരെ ഇരച്ചെത്തിയ കാര്‍ മറ്റു മൂന്നു കാറുകളില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്ന് ഈജിപ്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വന്‍അഗ്നിബാധയില്‍ നിരവധി കാറുകള്‍ക്ക് കേടുപാട് പറ്റി.

അധികൃതര്‍ സംഭവത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. സ്‌ഫോടനം ആക്രമണമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it