World

ചൈനീസ് സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന് ആശങ്ക; അന്താരാഷ്ട്ര എണ്ണ വിലയിൽ വീണ്ടും ഇടിവ്

യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 69 സെൻറ് അഥവാ 0.9 ശതമാനം ഇടിഞ്ഞു

ചൈനീസ് സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന് ആശങ്ക; അന്താരാഷ്ട്ര എണ്ണ വിലയിൽ വീണ്ടും ഇടിവ്
X

ലണ്ടൻ: ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയിലെ ഫാക്ടറി ഉൽപ്പാദനം 17 മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതായുളള റിപോർട്ടുകൾ ക്രൂഡ് ഓയിൽ നിരക്കിലെ ഇടിവിന് കാരണമായി. ചൈനയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദം വർധിക്കാനിടയായി. ഒപെക് ഉൽപാദകരിൽ നിന്നുള്ള എണ്ണ ഉൽപാദനത്തിലെ വർദ്ധനവിനെ സംബന്ധിച്ച ഉറപ്പും വിപണിയിലെ വില താഴേക്ക് എത്താൻ ഇടയാക്കി.

ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 81 സെൻറ് അഥവാ ഒരു ശതമാനം ഇടിഞ്ഞ് 74.60 ഡോളറിലേക്കും അവിടെ നിന്ന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ നിരക്ക് 72.80 ഡോളറിലേക്കും എത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 69 സെൻറ് അഥവാ 0.9 ശതമാനം ഇടിഞ്ഞ് 73.26 ഡോളറിലേക്കും, ഒടുവിൽ വിവരം ലഭിക്കുമ്പോൾ 71.05 ഡോളറിലേക്കും താഴ്ന്നു.

ചൈനയിലെ ഫാക്ടറി ഉൽപ്പാദനം ജൂലൈയിൽ ഒന്നരവർഷത്തിനിടെ മന്ദഗതിയിലായി. അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില, ബിസിനസ്സ് പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്ന തരത്തിലുളള മോശം കാലാവസ്ഥ സാഹചര്യം എന്നിവ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം വർധിപ്പിക്കുന്നു.

Next Story

RELATED STORIES

Share it