World

ബ്രസീലില്‍ 24 മണിക്കൂറിനിടെ 23,674 പേര്‍ക്ക് കൊവിഡ്; ലോകത്ത് ആകെ 81.12 ലക്ഷം വൈറസ് ബാധിതര്‍, മരണം 4.39 ലക്ഷം

അമേരിക്കയിലാണെങ്കില്‍ ആകെ രോഗികളുടെ എണ്ണം 21,82,950 ആയിട്ടുണ്ട്. 1,18,283 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 8,89,866 പേരുടെ രോഗം ഭേദമായി.

ബ്രസീലില്‍ 24 മണിക്കൂറിനിടെ 23,674 പേര്‍ക്ക് കൊവിഡ്; ലോകത്ത് ആകെ 81.12 ലക്ഷം വൈറസ് ബാധിതര്‍, മരണം 4.39 ലക്ഷം
X

വാഷിങ്ടണ്‍: പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നതില്‍ അമേരിക്കയെ പിന്നിലാക്കി ബ്രസീല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 23,674 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. അതേസമയം, അമേരിക്കയില്‍ 20,722 വൈറസ് കേസുകളാണ് ഈ സമയം റിപോര്‍ട്ട് ചെയ്തത്. നേരത്തെ അമേരിക്കയായിരുന്നു കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ മുന്നില്‍. ഒരുദിവസത്തിനിടെ അമേരിക്കയില്‍ 425 മരണങ്ങളുണ്ടായെങ്കില്‍ ബ്രസീലില്‍ അത് 729 ആണ്. ഓരോ ദിവസം കഴിയുന്തോറും ബ്രസീലിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബ്രസീലില്‍ ഇതുവരെ 8,91,556 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

44,118 പേര്‍ മരണപ്പെടുകയും ചെയ്തു. ഏതാണ്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് ബ്രസീലില്‍ ഇത്തരത്തില്‍ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത്. രോഗം കണ്ടെത്തിയശേഷം ഇതുവരെ രാജ്യത്ത് 4,64,774 പേര്‍ വൈറസ് മുക്തരായി. 3,82,664 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 8,318 പേരുടെ നില ഗുരുതരവുമാണ്. അമേരിക്കയിലാണെങ്കില്‍ ആകെ രോഗികളുടെ എണ്ണം 21,82,950 ആയിട്ടുണ്ട്. 1,18,283 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 8,89,866 പേരുടെ രോഗം ഭേദമായി. 11,74,801 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 16,716 പേരുടെ നില ഗുരുതമാണെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,12,611 ലേക്കെത്തി. 24 മണിക്കൂറിനിടെ ലോകത്ത് 1,24,600 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 3,415 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 4,39,051 ആയി. 42,13,212 പേര്‍ രോഗമുക്തരായപ്പോള്‍ 34,60,348 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 54,570 പേരുടെ നില ഗുരുതരമായി തുടരുന്നു. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ റഷ്യയിലാണ് രോഗബാധിതര്‍ കൂടുതലായുള്ളത്. റഷ്യയില്‍ 5,37,210 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 7,091 പേര്‍ മരണത്തിന് കീഴടങ്ങി. വൈറസ് ബാധിതരില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ ഇപ്പോഴും നാലാംസ്ഥാനത്ത് തുടരുകയാണ്. ഇന്ത്യയില്‍ 3,43,026 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 9,915 പേര്‍ മരണപ്പെട്ടതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

1,80,320 പേരുടെ രോഗം ഭേദമായപ്പോള്‍ 1,52,791 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 8,944 പേരുടെ നില ഗുരുതരാവസ്ഥയിലാണെന്നാണ് റിപോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വിശദാംശങ്ങള്‍. രോഗബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: യുകെ- 2,96,857 (41,736), സ്‌പെയന്‍- 2,91,189 (27,136), ഇറ്റലി- 2,37,290 (34,371), പെറു- 2,32,992 (6,860), ഇറാന്‍- 1,89,876 (8,950), ജര്‍മനി- 1,88,044 (8,885), തുര്‍ക്കി- 1,79,831 (4,825), ചിലി- 1,79,436 (3,362), ഫ്രാന്‍സ്- 1,57,372 (29,436), മെക്‌സിക്കോ- 1,50,264 (17,580), പാകിസ്താന്‍- 1,44,478 (2,729).

Next Story

RELATED STORIES

Share it