World

പ്രതീക്ഷ നല്‍കി ഇന്ത്യന്‍ കമ്പനി; സെപ്തംബറോടെ കൊവിഡ് വാക്‌സിന്‍ തയ്യാറായേക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും യുഎസിലെയും ശാസ്ത്രജ്ഞരുമായും ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

പ്രതീക്ഷ നല്‍കി ഇന്ത്യന്‍ കമ്പനി; സെപ്തംബറോടെ കൊവിഡ് വാക്‌സിന്‍ തയ്യാറായേക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്ത്യ
X

പൂനെ: കൊറോണ വൈറസിനുള്ള വാക്‌സിന്‍ സെപ്തംബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ചിലവ് ഏകദേശം 1,000 രൂപയോളം വരും. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാലുടന്‍ ഇന്ത്യയ്ക്കും ലോകവിപണിയ്ക്കും വേണ്ടി വാക്‌സിന്‍ തയ്യാറാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഓ അദാര്‍ പൂനവാല്ല ദേശീയ വാര്‍ത്താ ചാനലിനോട് പറഞ്ഞു.

യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും യുഎസിലെയും ശാസ്ത്രജ്ഞരുമായും ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്‌സിന്‍ വികസിപ്പിക്കുന്നത്. സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. 80 ശതമാനം വിജയ സാധ്യതയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഗവേഷക സംഘത്തിലെ വിദഗ്ധര്‍ മുമ്പ് ബിബിസിയോട് പറഞ്ഞത്.

അതേസമയം മിക്ക ശാസ്ത്രജ്ഞരും പറയുന്നത് ഒരു വാക്‌സിന്‍ നിര്‍മാണ ഗവേഷണത്തിന് രണ്ട് വര്‍ഷം അല്ലെങ്കില്‍ കുറഞ്ഞത് 18 മാസമെങ്കിലും സമയമെടുക്കുമെന്നാണ്. എന്നാല്‍ ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഓക്സ്ഫോര്‍ഡിന്റെ വാക്സിന്‍ ഏപ്രില്‍ 23 ന് ആരംഭിച്ചതായി അദാര്‍ പൂനാവാല പറഞ്ഞു. മറ്റ് ഏഴ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ചൈനയിലും യുഎസിലുമാണ് നടക്കുന്നത്.

മുമ്പ് എബോള വൈറസ് ബാധയ്‌ക്കെതിരെയും ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുന്നതില്‍ വിജയിച്ച ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ്-19 വാക്‌സിന്‍ ലോകത്തു തന്നെ വിജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള വാക്‌സിനാണെന്നാണ് കരുതപ്പെടുന്നത്. മുമ്പ് മലേറിയ വാക്‌സിന്റെ നിര്‍മാണത്തിനു വേണ്ടിയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡിനുപുറമെ, യുഎസ് കമ്പനിയായ കോഡജെനിക്‌സുമായും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ബന്ധമുണ്ടന്നും അദ്ദേഹം അറിയിച്ചു.


Next Story

RELATED STORIES

Share it