World

സൗദിയില്‍ 171 പേര്‍ക്ക് കൊവിഡ്; സ്വകാര്യസ്ഥാപനങ്ങളിലും നിയന്ത്രണം

സ്വകാര്യസ്ഥാപനങ്ങളുടെ ഹെഡ് ഓഫിസുകള്‍ക്ക് ഇന്നു മുതല്‍ 15 ദിവസത്തേക്ക് അവധി നല്‍കണം. ശാഖാ ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.

സൗദിയില്‍ 171 പേര്‍ക്ക് കൊവിഡ്; സ്വകാര്യസ്ഥാപനങ്ങളിലും നിയന്ത്രണം
X

ദമ്മാം: സൗദിയില്‍ പുതുതായി 38 പേര്‍ക്കുകൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 171 ആയി ഉയര്‍ന്നു. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സൗദിയിലെ സ്വകാര്യസ്ഥാപനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. സ്വകാര്യസ്ഥാപനങ്ങളുടെ ഹെഡ് ഓഫിസുകള്‍ക്ക് ഇന്നു മുതല്‍ 15 ദിവസത്തേക്ക് അവധി നല്‍കണം. ശാഖാ ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം. അതായത് ആകെയുള്ള ജീവനക്കാരില്‍ 40 ശതമനാത്തില്‍ കൂടാന്‍ പാടില്ല. 50 പേരില്‍ കുടുതല്‍ പേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും താമസസ്ഥലത്ത് പ്രവേശനകവാടങ്ങളില്‍വച്ച് ജീവനക്കാരുടെ താപനില അളക്കണം.

താമസകേന്ദ്രരങ്ങളിലു മറ്റും ആരോഗ്യമന്ത്രാലയം നിശ്ചയിച്ച പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കണം. ആര്‍ക്കെങ്കിലും പനിയോ, ശ്വാസതടസ്സമോ, വൈറസ് ബാധിതരുമായി ഇടകലര്‍ന്നതായോ സംശയുമുണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളെ അറിയിക്കണം. താമസകേന്ദ്രങ്ങളില്‍ കഴിയേണ്ടിവരുന്ന ജീവനക്കാര്‍ക്ക് മതിയായ ഭക്ഷണം, മരുന്ന്, മറ്റു സേവനങ്ങളെല്ലാം ഉറപ്പാക്കണം. സ്ഥാപനങ്ങള്‍ വിദൂര തൊഴില്‍ പദ്ധതി നടപ്പാക്കാന്‍ വേണ്ടത് ചെയ്യണമെന്നും അധികൃതരുടെ നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it