World

കൊറോണ: ഒമാനില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചു

പൊതുജനങ്ങള്‍ക്ക് ആശ്വാസമായി ഒമാന്‍ സര്‍ക്കാര്‍ വിവിധ സാമ്പത്തിക സഹായ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും വായ്പാ ഗഡുക്കള്‍ അടക്കുവാന്‍ ആറുമാസം സാവകാശം അനുവദിക്കും.

കൊറോണ: ഒമാനില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചു
X

മസ്‌കത്ത്: ഒമാനില്‍ കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി പൊതുഗതാഗതം നിര്‍ത്തിവച്ചു. വൈറസ് ബാധിതരുടെ എണ്ണം 39 ആയി ഉയര്‍ന്നതോടെയാണ് കടുത്ത നടപടികളിലേക്ക് ഭരണകൂടം കടന്നത്. വിവിധ സാമ്പത്തിക ആശ്വാസ പദ്ധതികളും ഒമാന്‍ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാനില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗ വ്യാപനം തടയുവാന്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബസ്, മിനി ടാക്‌സി വാന്‍ , ഫെറി സര്‍വീസ് എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് നിര്‍ത്തിവച്ചിട്ടുണ്ട്. എന്നാല്‍, ടാക്‌സികളെ സുരക്ഷാ നിബന്ധനകളോടെ സര്‍വീസുകള്‍ നടത്താന്‍ അനുവദിച്ചിട്ടുണ്ട്. മുസന്ദം, മസീറ എന്നിവടങ്ങളിലേക്കുള്ള ഫെറി സര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.

പൊതുജനങ്ങള്‍ക്ക് ആശ്വാസമായി ഒമാന്‍ സര്‍ക്കാര്‍ വിവിധ സാമ്പത്തിക സഹായ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാന്‍ സെവലപ്‌മെന്റെ ബാങ്കിന്റെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും വായ്പാ ഗഡുക്കള്‍ അടക്കുവാന്‍ ആറുമാസം സാവകാശം അനുവദിക്കും. വ്യാവസായിക നഗരങ്ങളിലെ ഫാക്ടറികളുടെ മൂന്നു മാസത്തെ വാടകയില്‍ ഇളവ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it