World

കൊറോണ: ലോകജനതയുടെ അഭ്യര്‍ഥനയ്ക്ക് നാം മറുപടി നല്‍കണം; ജി- 20 ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവ്

മഹാമാരിയെ പ്രതിരോധിക്കുന്നതിനു എത്രയും വേഗം വാക്സിന്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനാവശ്യമായ സാമ്പത്തികസഹകരണം നല്‍കണം. കൊവിഡ്- 19 മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേയ്ക്ക് ആവശ്യമായ മെഡിക്കല്‍ സഹായം അടിയന്തരമായി ലഭ്യമാക്കണം.

കൊറോണ: ലോകജനതയുടെ അഭ്യര്‍ഥനയ്ക്ക് നാം മറുപടി നല്‍കണം; ജി- 20 ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവ്
X

റിയാദ്: കൊവിഡ്- 19 മഹാമാരി മൂലം കഷ്ടതയനുഭവിക്കുന്ന ലോകത്തിലെ ഇതരരാജ്യങ്ങളിലെ ജനങ്ങളുടെ അഭ്യര്‍ഥനകള്‍ക്ക് നാം ഉത്തരം നല്‍കേണ്ടിയിരിക്കുന്നുവെന്ന് സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിരാജ്യങ്ങളുടെ കൂട്ടായ്മയായ ജി- 20 ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ലോകസാമ്പത്തിക നേതൃതം എന്ന നിലയ്ക്കു ഈ മഹാവിപത്തിനെ നേരിടുന്നതില്‍ നമുക്ക് ഒരുപാട് ഉത്തരവാദിത്തമുണ്ട്. മാഹാമാരി മൂലം ലോകത്തിന്റെ പലഭാഗങ്ങളിലും ജനങ്ങള്‍ മരിച്ചുവീണുകൊണ്ടിരിക്കുന്നു. ഒരുപാടുപേര്‍ ചികില്‍സയിലാണ്. മരണപ്പെട്ടവരുടെ പേരില്‍ ദു:ഖം രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നു. ഒപ്പം രോഗശയ്യയില്‍ കിടക്കുന്നവര്‍ എത്രയുംപെട്ടന്ന് സുഖംപ്രാപിക്കട്ടെ.


കഴിഞ്ഞ കാലങ്ങളില്‍ വാണിജ്യപരമായും സാമ്പത്തികപരമായും ലോകം കൈവരിച്ച നേട്ടങ്ങള്‍ക്ക് ഈ വൈറസ് വ്യാപനം വലിയ തോതില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഈ മാനവികപ്രതിസന്ധിയില്‍ ഉലയുന്ന ലോകത്തിന്റെ വിളികള്‍ക്ക് നാം ചെവികൊള്ളേണ്ടിയിരിക്കുന്നു. കൊവിഡ്- 19 പ്രതിരോധിക്കുന്നതിനും മനുഷ്യരുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കുന്നതിനും സൗദി അറേബ്യ പല നടപടികളും സ്വീകരിച്ചിരുന്നു. വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനും രോഗവിമുക്തിക്കും വേണ്ടി ലോകാരോഗ്യസംഘടന നടത്തുന്ന ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണയും സഹായങ്ങളും ജി- 20 ഉച്ചകോടി ഉറപ്പുനല്‍കുന്നതായും അദ്ദേഹം അറിയിച്ചു. ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനു എത്രയും വേഗം വാക്സിന്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനാവശ്യമായ സാമ്പത്തികസഹകരണം നല്‍കണം.

കൊവിഡ്- 19 മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേയ്ക്ക് ആവശ്യമായ മെഡിക്കല്‍ സഹായം അടിയന്തരമായി ലഭ്യമാക്കണം. ഇത്തരം രോഗങ്ങള്‍ ഭാവിയിലുണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ കൈക്കൊള്ളണം. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന അടിസ്ഥാനരാജ്യങ്ങളെ സഹായിക്കല്‍ നമ്മുടെ ബാധ്യതയാണ്. പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ അവര്‍ക്ക് എത്തിച്ചുനല്‍കണം. കൂടാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും നാം ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ സഹായംകൊണ്ട് നാം പ്രതിസന്ധിയെ അതിജീവിക്കുമെന്നും എല്ലാവര്‍ക്കും ഐശ്വര്യ പൂര്‍ണവും സമാധാനവുമായ ഭാവിയുണ്ടാവുകയും ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൊവിഡ്- 19 ന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉച്ചകോടി നടന്നത്.

Next Story

RELATED STORIES

Share it