World

സ്‌കൂള്‍ വിട്ടുപോവുന്നതിനിടെ തിക്കും തിരക്കും; കെനിയയില്‍ 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം

തലസ്ഥാനമായ നെയ്‌റോബിയുടെ വടക്കുപടിഞ്ഞാറുള്ള കകമെഗ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ദുരന്തമുണ്ടായത്. അഞ്ചുനിലകളുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് ഇടുങ്ങിയ കോണിപ്പടിയിലൂടെ കുട്ടികള്‍ തിരക്കുകൂട്ടി ഇറങ്ങിവന്നതാവാം ദുരന്തത്തിന് ഇടയാക്കിയതെന്നാണ് മാധ്യമറിപോര്‍ട്ടുകള്‍ പറയുന്നത്.

സ്‌കൂള്‍ വിട്ടുപോവുന്നതിനിടെ തിക്കും തിരക്കും; കെനിയയില്‍ 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം
X

നെയ്‌റോബി: പടിഞ്ഞാറന്‍ കെനിയയിലെ പ്രൈമറി സ്‌കൂളിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം. 40 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. കുട്ടികള്‍ സ്‌കൂള്‍ വിട്ടുപോവുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടത്തിന് കാരണമായത്. തലസ്ഥാനമായ നെയ്‌റോബിയുടെ വടക്കുപടിഞ്ഞാറുള്ള കകമെഗ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ദുരന്തമുണ്ടായത്. അഞ്ചുനിലകളുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് ഇടുങ്ങിയ കോണിപ്പടിയിലൂടെ കുട്ടികള്‍ തിരക്കുകൂട്ടി ഇറങ്ങിവന്നതാവാം ദുരന്തത്തിന് ഇടയാക്കിയതെന്നാണ് മാധ്യമറിപോര്‍ട്ടുകള്‍ പറയുന്നത്.

വിദ്യാര്‍ഥികളാണ് ഇക്കാര്യം പറഞ്ഞത്. പടിക്കെട്ടിറങ്ങുമ്പോള്‍ തിരക്കില്‍പ്പെട്ട് ചില വിദ്യാര്‍ഥികള്‍ വീണു. പിന്നാലെയെത്തിയ വിദ്യാര്‍ഥികള്‍ ഇടുങ്ങിയ കോണിപ്പടിയില്‍ കുടുങ്ങിപ്പോയതാണ് ദുരന്തത്തിന് കാരണമെന്നും രക്ഷപ്പെട്ട വിദ്യാര്‍ഥികള്‍ പറയുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. നാലുമുതല്‍ 12 വയസുവരെ പ്രായമായ കുട്ടികളാണ് ദുരന്തത്തിനിരയായത്. മിക്ക കുട്ടികളുടെയും നെഞ്ചിനാണ് പരിക്ക്. പലരുടെയും കാലുകള്‍ ഒടിഞ്ഞിട്ടുണ്ട്. തിക്കും തിരക്കുമുണ്ടാവാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കകമെഗ പോലിസ് കമാന്‍ഡര്‍ ഡേവിഡ് കബേന പറഞ്ഞു.

കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ കാരണമന്വേഷിച്ച് മാതാപിതാക്കളും ബന്ധുക്കളും സ്‌കൂളില്‍ തടിച്ചുകൂടി. അതേസമയം, ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത് ചികില്‍സാ നടപടികള്‍ പ്രതിസന്ധിയിലാക്കി. പരിക്കേറ്റ കുട്ടികളെ നഴ്‌സുമാരെ നഴ്‌സുമാരും ക്ലിനിക്കല്‍ ഓഫിസര്‍മാരും ഓവര്‍ടൈം ഡ്യൂട്ടി ചെയ്താണ് ചികില്‍സിച്ചത്. പണിമുടക്ക് അവസാനിപ്പിച്ച് ഇന്ന് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്നാണ് റിപോര്‍ട്ട്. കകമെഗ പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്‌കൂളില്‍ മൂവായിരത്തിലധികം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

Next Story

RELATED STORIES

Share it