ചൈനയില് വീണ്ടും കൊവിഡ് ഭീതി; 57 പേര്ക്ക് പുതുതായി വൈറസ് ബാധ
ബെയ്ജിങ്ങിലെ ഫെങ്തായ് ജില്ലയിലാണ് നിലവില് ഏറ്റവും കൂടുതല് പുതിയ കേസുകളുള്ളത്. ബെയ്ജിങ്ങില് മാത്രം 36 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ബെയ്ജിങ്: ചൈനയില് വീണ്ടും കൊവിഡ് ഭീതി വര്ധിക്കുന്നു. രാജ്യത്ത് പുതുതായി 57 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെയ്ജിങ്ങിലെ ഫെങ്തായ് ജില്ലയിലാണ് നിലവില് ഏറ്റവും കൂടുതല് പുതിയ കേസുകളുള്ളത്. ബെയ്ജിങ്ങില് മാത്രം 36 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഫെങ്തായി ജില്ലയിലുള്ള മാര്ക്കറ്റും ചുറ്റുമുള്ള 11 റെസിഡെന്ഷ്യല് കമ്മ്യൂണിറ്റികളും അടച്ചുപൂട്ടിയിരുന്നു. മറ്റ് അഞ്ച് വലിയ മാര്ക്കറ്റുകളും പൂര്ണമായോ ഭാഗികമായോ പൂട്ടി. പുതുതായി രോഗം ബാധിച്ചവരില് ഏഴുപേര് ലക്ഷണങ്ങളില്ലാത്തവരാണ്.
ഫെങ്തായ് ജില്ലയിലെ ഷിഫാന്ഡി മാര്ക്കറ്റിലാണ് രോഗം പടര്ന്നിരിക്കുന്നത്. ഇതുവരെ മാര്ക്കറ്റില് 571 പേരെ സാംപിള് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള് 45 പേര് പോസിറ്റീവായി. തുടര്ന്ന് മാര്ക്കറ്റ് അടച്ചുപൂട്ടുകയായിരുന്നു. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരും ഷിഫാന്ഡി മാര്ക്കറ്റ് സന്ദര്ശിച്ചവരാണെന്ന് ഫെങ്തായ് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. കൂടുതല് പേര്ക്ക് രോഗം പിടിപെട്ടോ എന്നു കണ്ടെത്താന് വ്യാപകപരിശോധന ആരംഭിച്ചിരിക്കുകയാണ്.
RELATED STORIES
'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMT