World

കൊവിഡ്: കാനഡ-യുഎസ് അതിര്‍ത്തി ജനുവരി 21 വരെ അടച്ചിടും

കൊവിഡ്: കാനഡ-യുഎസ് അതിര്‍ത്തി ജനുവരി 21 വരെ അടച്ചിടും
X
ഒട്ടാവ: കൊവിഡ് വ്യാപനം തടയാന്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അന്താരാഷ്ട്ര അതിര്‍ത്തിയായ യുഎസ്-കാനഡ അതിര്‍ത്തി ജനുവരി 21 വരെ അടച്ചിടുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ജനുവരി 21 വരെ അതിര്‍ത്തി അടച്ചിടാന്‍ കാനഡയും അമേരിക്കയും സമ്മതിച്ചതായി ട്രൂഡോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ മാര്‍ച്ച് ആദ്യം അതിര്‍ത്തി അടച്ചിരുന്നു.

ഇതിനുശേഷം പുതുക്കി. ചരക്കുകളുടെയും വ്യാപാരത്തിന്റെയും അവശ്യ യാത്ര എന്നിവ മാത്രമായി അനുവദിച്ചു. കാനഡയില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ വെള്ളിയാഴ്ച വരെ 450,000 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് പകര്‍ച്ചവ്യാധി തടയാന്‍ ആവശ്യമായ നടപടികള്‍ വീണ്ടും തുടരാന്‍ നിരവധി പ്രദേശങ്ങളെ നിര്‍ബന്ധിതരാക്കി. കൊവിഡ് മഹാമാരി ലോകത്ത് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് അമേരിക്ക. 15.7 ദശലക്ഷം കേസുകളില്‍ 300,000 ഓളം മരണമാണ് റിപോര്‍ട്ട് ചെയ്തത്. യുഎസും മെക്‌സിക്കോയും തമ്മിലുള്ള അതിര്‍ത്തിയും ജനുവരി 21 വരെ അടച്ചിടുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ആക്ടിങ് ഹെഡ് ചാര്‍ജ് വുള്‍ഫ് ട്വിറ്ററില്‍ കുറിച്ചു.

Canada, US Border To Stay Closed Until January 21

Next Story

RELATED STORIES

Share it