World

ഇത് നാണക്കേട്; ട്രംപ് തോല്‍വി സമ്മതിക്കാത്തതിനെ വിമര്‍ശിച്ച് ബൈഡന്‍

ട്രംപ് അംഗീകരിച്ചില്ലെങ്കിലും അമേരിക്കന്‍ ജനതയ്ക്ക് കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട്. ജനുവരി 20ന് ഇതിനൊരു അവസാനമുണ്ടാവും. ട്രംപിന് വോട്ടുചെയ്തവരുടെ നിരാശ മനസ്സിലാക്കുന്നു. എന്നാല്‍, അതില്‍ ഏറിയ പങ്ക് ആളുകളും രാജ്യം ഒരുമയോടെ മുന്നോട്ടുപോവണമെന്ന് ആഗ്രഹിക്കുന്നവരാണ്.

ഇത് നാണക്കേട്; ട്രംപ് തോല്‍വി സമ്മതിക്കാത്തതിനെ വിമര്‍ശിച്ച് ബൈഡന്‍
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്് തിരഞ്ഞെടുപ്പിലെ തോല്‍വി ഡോണാള്‍ഡ് ട്രംപ് അംഗീകരിക്കാത്തിനെതിനെ രൂക്ഷമായി വിമര്‍ശിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ട്രംപ് തിരഞ്ഞെടുപ്പ് തോല്‍വി സമ്മതിക്കാത്തത് തികച്ചും നാണക്കേടാണെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാന്‍ ട്രംപ് വിസമ്മതിച്ചതിനെക്കുറിച്ച് ജന്‍മനഗരമായ ഡെലവെയറിലെ വില്‍മിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തനിക്ക് ഇതെങ്ങനെ നയപരമായി പറയാന്‍ കഴിയും.

ട്രംപിന്റെ നിലപാട് അപ്രധാനമായതുകൊണ്ടുതന്നെ തള്ളിക്കളയുകയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ പാരമ്പര്യത്തിന് ചേര്‍ന്ന നടപടിയല്ല ട്രംപ് സ്വീകരിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. ട്രംപ് അംഗീകരിച്ചില്ലെങ്കിലും അമേരിക്കന്‍ ജനതയ്ക്ക് കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട്. ജനുവരി 20ന് ഇതിനൊരു അവസാനമുണ്ടാവും. ട്രംപിന് വോട്ടുചെയ്തവരുടെ നിരാശ മനസ്സിലാക്കുന്നു. എന്നാല്‍, അതില്‍ ഏറിയ പങ്ക് ആളുകളും രാജ്യം ഒരുമയോടെ മുന്നോട്ടുപോവണമെന്ന് ആഗ്രഹിക്കുന്നവരാണ്.

ട്രംപിന്റെ നിലപാടിനെതിരേ നിയമനടപടി സ്വീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. റിപബ്ലിക്കന്‍ അനുഭാവികളും തന്റെ വിജയം അംഗീകരിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച കഴിഞ്ഞിട്ടും തോല്‍വി അംഗീകരിക്കാതെ ട്രംപ് വൈറ്റ് ഹൗസില്‍ അടച്ചുപൂട്ടിയിരിക്കുകയും വോട്ടെടുപ്പില്‍ തട്ടിപ്പ് ആരോപിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുകയുമാണ്.

Next Story

RELATED STORIES

Share it