World

ഇസ്രായേല്‍ ആക്രമണം; ലെബനാനില്‍ നാലുപേര്‍ കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരിക്ക്

ഇസ്രായേല്‍ ആക്രമണം; ലെബനാനില്‍ നാലുപേര്‍ കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരിക്ക്
X

ബെയ്‌റൂത്ത്: ലെബനാനിലെ ബാല്‍ബെക്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ നഗരമായ ബാല്‍ബെക്കിലെ നാല് നില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് നാലു പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനനിലെ ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നും നഗരത്തിലെ അല്‍ മത്രബ പരിസരത്താണ് ലക്ഷ്യമിട്ട കെട്ടിടമെന്നും പറയുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ടവരെ പുറത്തെടുക്കുന്നതിനുള്ള തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി എന്‍എന്‍എ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it