World

കലാസംവിധായകന്‍ തിരുവല്ല ബേബി അന്തരിച്ചു

അമേരിക്കയിലെ സാമൂഹിക, സാംസ്‌കാരികരംഗത്തെ സജീവസാന്നിധ്യമായിരുന്നു. അമേരിക്കയിലെ നിരവധി ദേവാലയങ്ങളുടെ അള്‍ത്താര ഒരുക്കിയിട്ടുണ്ട് തിരുവല്ല ബേബി.

കലാസംവിധായകന്‍ തിരുവല്ല ബേബി അന്തരിച്ചു
X

വാഷിങ്ടണ്‍ ഡിസി: പ്രശസ്ത സിനിമാ കലാസംവിധായകന്‍ തിരുവല്ല ബേബി (84) അന്തരിച്ചു. അമേരിക്കയിലെ സ്റ്റേറ്റന്‍ ഐലന്‍ഡിലായിരുന്നു അന്ത്യം. രാമു കാര്യാട്ടിന്റെ 'നെല്ല്' ഉള്‍പ്പെടെ 141 സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ച്ച് മുതല്‍ അസുഖബാധിതനായി ചികില്‍സയിലായിരുന്നു. വര്‍ഷങ്ങളായി കുടുബവുമൊത്ത് അമേരിക്കയില്‍ താമസിച്ചുവരികയായിരുന്നു അദ്ദേഹം.

അമേരിക്കയിലെ സാമൂഹിക, സാംസ്‌കാരികരംഗത്തെ സജീവസാന്നിധ്യമായിരുന്നു. അമേരിക്കയിലെ നിരവധി ദേവാലയങ്ങളുടെ അള്‍ത്താര ഒരുക്കിയിട്ടുണ്ട് തിരുവല്ല ബേബി. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി അമേരിക്കയിലെ പ്രമുഖസംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സ്റ്റാന്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ജോ. സെക്രട്ടറിയാണ്. ഫോമ-ഫൊക്കാന സമ്മേളനങ്ങളില്‍ അദ്ദേഹം നിര്‍മിച്ച ടാബ്ലോകള്‍ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. കലാപരിപാടികള്‍ക്കായി നിരവധി സ്റ്റേജുകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it