World

ബഹ്റയ്‌നില്‍ തറാവീഹ് നമസ്‌കാരത്തില്‍ ക്രമീകരണം

ബഹ്റയ്‌നില്‍ തറാവീഹ് നമസ്‌കാരത്തില്‍ ക്രമീകരണം
X

മനാമ: ബഹ്‌റയ്‌നില്‍ തറാവീഹ് നമസ്‌കാരത്തിന് പുതിയ സമയക്രമം പ്രഖ്യാപിച്ചു. രാജ്യത്തെ നിലവിലെ സഹചര്യങ്ങള്‍ കണക്കിലെടുത്ത് പള്ളികളിലെ നമസ്‌കാര സമയങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി സുന്നി എന്‍ഡോവ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. തറാവീഹ് നമസ്‌കാരം 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഇശാ ബാങ്കിന് ശേഷം 10 മിനിറ്റിനുള്ളില്‍ നമസ്‌കാരം ആരംഭിക്കും.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തറാവീഹ് 25 മിനിറ്റില്‍ കൂടരുതെന്ന് ഇമാമുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുന്നി എന്‍ഡോവ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. വിശ്വാസികളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് മുന്‍ഗണന നല്‍കുന്നത്. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it