- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയിലെ ആമസോണ്‍ ഡേറ്റാസെന്ററിന് നേരേ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവച്ചു

ദുബായ്: യുഎഇയിലെ ആമസോണിന്റെ ഡേറ്റാ സെന്ററിന് നേരേ ആക്രമണം. അജ്ഞാതവസ്തു പതിച്ചതിനെ തുടര്‍ന്ന് തീപിടിത്തം ഉണ്ടായതോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി ആമസോണിന്റെ ക്ലഡ് കമ്പൂട്ടിങ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡേറ്റാ സെന്ററിലേക്കുള്ള വൈദ്യുതി വിതരണം താല്‍ക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ യുഎഇ നേരിടുന്നതിനിടെയാണ് ഈ സംഭവം.
അതേസമയം ഡേറ്റാസെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വന്ന സംഭവത്തില്‍ ആമസോണ്‍ അധികൃതര്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. പുലര്‍ച്ചെ 3.30 ഓടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.
ഒന്നിലധികം ഡേറ്റാ സെന്ററുകള്‍ സ്ഥാപിച്ചിട്ടുള്ള അവൈലബിലിറ്റി സോണിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. സേവന തടസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒന്നിലധികം ഡേറ്റാ സെന്ററുകള്‍ കമ്പനി സ്ഥാപിക്കുന്നത്. ഉടന്‍തന്നെ ഡേറ്റാ സെന്ററിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















