World

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അല്‍ജീരിയന്‍ പ്രസിഡന്റ് രാജിവച്ചു

2013 മുതല്‍ പക്ഷാഘാതത്തുടര്‍ന്ന് ഇദ്ദേഹം ചികില്‍സയിലാണ്

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അല്‍ജീരിയന്‍ പ്രസിഡന്റ് രാജിവച്ചു
X

അല്‍ജീരിയ: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖ രാജിവച്ചു. ഇതോടെ 20 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനു അന്ത്യമാവുന്നത്. അല്‍ജീരിയ ഇനി പൂര്‍ണമായും ജനാധിപത്യത്തിലേക്ക് മാറുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖയ്ക്കു അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് രാജ്യത്തെ സൈനികത്തലവന്‍ പ്രഖ്യാപിച്ചു. 2013 മുതല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹം ചികില്‍സയിലാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജനങ്ങളുമായി സംവദിക്കുകയോ പൊതുപരിപാടിയില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. എന്നിട്ടും തുടര്‍ച്ചയായി അഞ്ചാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞടുപ്പിനു രംഗത്തിറക്കാനിരിക്കെയാണ് രാജ്യവ്യാപകമായി ജനകീയ പ്രതിഷേധം ഉയര്‍ന്നത്.



Next Story

RELATED STORIES

Share it