World

ജെറ്റ് എയര്‍വേസ് യാത്രക്കാര്‍ക്ക് സഹായവുമായി എയര്‍ ഇന്ത്യ

ജെറ്റ് എയര്‍വേസ് യാത്രക്കാര്‍ക്ക് സഹായവുമായി എയര്‍ ഇന്ത്യ
X

ദുബയ്: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സര്‍വീസ് റദ്ദാക്കിയ ജെറ്റ് എയര്‍വേസ് യാത്രക്കാരെ സഹായിക്കാന്‍ എയര്‍ ഇന്ത്യ രംഗത്തിറങ്ങി. ജെറ്റ് എയര്‍വേസില്‍ ടിക്കറ്റെടുത്ത അന്താരാഷ്ട്ര യാത്രക്കാര്‍ക്കാണ് സഹായ നിരക്കുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയത്. ദുബയ്, അബുദബി, മസ്‌കത്ത്, ദമ്മാം, ജിദ്ദ, പാരീസ്, ലണ്ടന്‍, സിംഗപ്പൂര്‍, ഹോംങ്്‌കോംങ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തിരുന്ന യാത്രക്കാര്‍ക്കാണ് സൗജന്യ നിരക്ക് ലഭ്യമാക്കിയിരിക്കുന്നത്. ജെറ്റ് എയര്‍വേസിന്റെ കണ്‍ഫേം ടിക്കറ്റിനായിരിക്കും സൗജന്യ നിരക്കു ലഭിക്കുക. നേരിട്ടുള്ള വിമാനത്തില്‍ എകണോമി ക്ലാസ്സിന് മാത്രമായിരിക്കും ഈ ആനുകൂല്യം. ആനുകൂല്ല്യം ആവശ്യമുള്ളവര്‍ ഈ മാസം 28 ന് മുമ്പ് യാത്ര ചെയ്തിരിക്കണം.

Next Story

RELATED STORIES

Share it