World

സൗദിയില്‍ എട്ടു 'ഭീകരരെ' കൊലപ്പെടുത്തിയെന്നു സൈന്യം

സായുധരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാതെ വെടിയുതിര്‍ത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു

സൗദിയില്‍ എട്ടു ഭീകരരെ കൊലപ്പെടുത്തിയെന്നു സൈന്യം
X

റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ മേഖലയായ ഖത്തീഫില്‍ എട്ടു 'ഭീകരരെ' വധിച്ചതായി സൗദി അറേബ്യന്‍ സൈന്യം അറിയിച്ചു. ശിയാക്കള്‍ക്ക് സ്വാധീനമുള്ള സ്ഥലത്ത് ആക്രമണത്തിനു തയ്യാറെടുക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ സൈനികര്‍ ഒരാളെ കൊലപ്പെടുത്തിയപ്പോള്‍ വെടിവയ്പുണ്ടായെന്നും എട്ടുപേര്‍ കൊല്ലപ്പെട്ടതായും സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. സനാബിയയിലെ റസിഡന്റ് ഏരിയയില്‍ ശനിയാഴ്ചയാണു രാത്രിയാണു സംഭവം. സായുധരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാതെ വെടിയുതിര്‍ത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. സിവിലിയന്‍മാര്‍ക്കോ സുരക്ഷാ സേനയ്‌ക്കോ പരിക്കേറ്റിട്ടില്ല. ഖത്തീഫ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയില്‍ അറബ് വസന്തത്തിനു ശേഷം പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സുന്നികള്‍ക്ക് പ്രാധാന്യമുള്ള സൗദി സര്‍ക്കാര്‍ ശിയാക്കളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ശിയാ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ നിംറ് അല്‍ നിംറിനെ 2016ല്‍ ഭീകരവാദം ആരോപിച്ച് സൗദി സൈന്യം വധശിക്ഷ നടപ്പാക്കിയിരുന്നു. എന്നാല്‍, ഇത് സൗദിയിലും ഗള്‍ഫ് രാജ്യങ്ങളിലും ശിയാ-സുന്നി തര്‍ക്കം രൂക്ഷമാക്കുകയാണുണ്ടായത്.



Next Story

RELATED STORIES

Share it