World

കാലഫോര്‍ണിയയില്‍ വന്‍ ഭൂചലനം

കഴിഞ്ഞ ദിവസം റിഡ്ജ്‌ക്രെസ്റ്റില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. റിഡ്ജ്‌ക്രെസ്റ്റില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനമായിരുന്നു ഇത്.

കാലഫോര്‍ണിയയില്‍ വന്‍ ഭൂചലനം
X

വാഷിങ്ടന്‍: യുഎസിലെ കാലഫോര്‍ണിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. കുലുക്കം അനുഭവപ്പെട്ടെങ്കിലും ആളപായമില്ലെന്ന് ലൊസാഞ്ചലസ് കണ്‍ട്രി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച്ച രാത്രി 8.30ന് റിഡ്ജ്‌ക്രെസ്റ്റിനു 11 മൈല്‍ വടക്കുകിഴക്കു ഭാഗത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് മേഖലയിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പ്രദേശത്ത് 1800 പേരാണ് വൈദ്യുതിയില്ലാതെ കഴിയുന്നതെന്ന് സിബിഎസ്എന്‍ റിപ്പോര്‍്ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം റിഡ്ജ്‌ക്രെസ്റ്റില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. റിഡ്ജ്‌ക്രെസ്റ്റില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനമായിരുന്നു ഇത്.

Next Story

RELATED STORIES

Share it