World

അലാസ്‌കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; റിപബ്ലിക്കന്‍ അംഗം ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

കെനായി പെനിന്‍സുലയിലെ നഗരമായ സോള്‍ഡോട്ട്‌നയിലെ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇരുവിമാനങ്ങളിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപോര്‍ട്ടുകള്‍.

അലാസ്‌കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; റിപബ്ലിക്കന്‍ അംഗം ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു
X

വാഷിങ്ടണ്‍: അമേരിക്കയിലെ അലാസ്‌ക ആംഗറേജില്‍ ആകാശത്തുവച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു. യുഎസ് കോണ്‍ഗ്രസിലെ റിപബ്ലിക്കന്‍ അംഗവും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കെനായി പെനിന്‍സുലയിലെ നഗരമായ സോള്‍ഡോട്ട്‌നയിലെ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇരുവിമാനങ്ങളിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപോര്‍ട്ടുകള്‍. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പ്രതിനിധീകരിക്കുന്ന ഗാരി നോപ്പ് ആണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു.

വിമാന അവശിഷ്ടങ്ങളില്‍ ചിലത് ഹൈവേയിലേക്കാണ് വീണത്. റിപബ്ലിക്കന്‍ അംഗമായ ഗാരി നോപ്പ് ഒരു വിമാനത്തില്‍ തനിച്ചായിരുന്നു. സൗത്ത് കരോലിനയില്‍ നിന്ന് നാല് വിനോദസഞ്ചാരികളുമായി പറന്ന മറ്റൊരു വിമാനവുമായിട്ടാണ് കൂട്ടിയിടിച്ചത്. ഇതിലെ പൈലറ്റും ഗൈഡുമടക്കം കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. ആറുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു.

ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴിയാണ് മരണപ്പെട്ടത്. പൈലറ്റ് ഗ്രിഗറി ബെല്‍ (67), ഗൈഡ് ഡേവിഡ് റോജേഴ്‌സ് (40), സൗത്ത് കരോലിനയില്‍നിന്നുള്ള വിനോദസഞ്ചാരികളായ കാലെബ് ഹള്‍സി (26), ഹെതര്‍ ഹള്‍സി (25), മാകെ ഹള്‍സി (24), കിര്‍സ്റ്റിന്‍ റൈറ്റ് (23) എന്നിവരാണ് മരണപ്പെട്ടവര്‍. എഫ്എഎയും ദേശീയ ഗതാഗതസുരക്ഷാ ബോര്‍ഡും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it