World

ന്യൂസിലാന്‍ഡ് വെടിവെപ്പ്: മലയാളിയടക്കം അഞ്ച് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

ന്യൂസിലന്‍ഡിലെ രണ്ട് മസ്ജിദുകളിലുണ്ടായ വെടിവെപ്പില്‍ കാണാതായ ഒന്‍പത് ഇന്ത്യക്കാരില്‍ മലയാളിയുല്‍പ്പെടെ അഞ്ചു ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു.

ന്യൂസിലാന്‍ഡ് വെടിവെപ്പ്: മലയാളിയടക്കം അഞ്ച് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു
X

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലെ രണ്ട് മസ്ജിദുകളിലുണ്ടായ വെടിവെപ്പില്‍ കാണാതായ ഒന്‍പത് ഇന്ത്യക്കാരില്‍ മലയാളിയുല്‍പ്പെടെ അഞ്ചു ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറാണ് ഈ കാര്യം സ്ഥരീകരിച്ച് ട്വീറ്റ് ചെയ്തത്. മലയാളിയായ ആന്‍സില അലിബാവ,മെഹബൂബകോഖര്‍,റമീസ് വോറ,ആസിഫ് വോറ,ഒസൈര്‍ കദിര്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.കുടുംബാംഗങ്ങളെ സഹായിക്കാനായി ഹെല്‍പ് ലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്.021803899,021850033 എന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായിരിക്കും.






Next Story

RELATED STORIES

Share it