- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഷ്യയില്‍ ബസ് അപകടം; അഞ്ച് മരണം, 21 പേര്‍ക്ക് പരിക്ക്

മോസ്കോ: റഷ്യയില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് പേര് മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ മോസ്കോയ്ക്ക് തെക്ക് ഭാഗത്താണ് ബസ് അപകടത്തില്‍പ്പെട്ടതെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 5:45ന് റിയാസാന്‍ മേഖലയിലാണ് അപകടമുണ്ടായതെന്ന് റഷ്യയുടെ ഫെഡറല്‍ റോഡ് ട്രാഫിക് ഇന്സ്പെക്ഷന് ഏജന്‍സി അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് അഞ്ച് പേര് മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു- ഏജന്‍സി ടെലിഗ്രാമില്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. പലരുടെയും പരിക്കുകള്‍ ഗുരുതരമാണ്. റെയില്‍വേ പാലത്തിന്റെ തൂണില്‍ ബസ് ഇടിച്ചതാണ് അപകടകാരണമെന്നാണ് ഏജന്‍സി പറയുന്നത്. മോസ്കോയില്‍ നിന്ന് 270 കിലോമീറ്റര്‍ (170 മൈല്‍) തെക്ക് വോസ്ലെബോവോ ഗ്രാമത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടമുണ്ടായതെന്ന് ഏജന്‍സി അറിയിച്ചു. ബസ്സില്‍ ആകെ 49 യാത്രക്കാരാണുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
വൈദ്യുതി ചാർജ് കൂടും
28 March 2025 3:26 AM GMTഇസ്രായേലിലെ വിമാനത്താവളവും യുഎസിന്റെ യുദ്ധക്കപ്പലുകളെയും ആക്രമിച്ച്...
28 March 2025 3:26 AM GMTറമദാനിലെ പൊതുമാപ്പ്; അഞ്ഞൂറില്‍ അധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും
28 March 2025 3:10 AM GMTതാമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്
28 March 2025 2:52 AM GMTവഖ്ഫ് നിയമഭേദഗതി ബില്ലിനെതിരായ പ്രതിഷേധം; വെള്ളിയാഴ്ച്ച കൈത്തണ്ടയില്‍...
28 March 2025 2:48 AM GMTമീറത്തിലെ പെരുന്നാള്‍ ആഘോഷ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി; ...
28 March 2025 2:25 AM GMT